മലപ്പുറം: ശബരിമലയിൽ പോകാൻ വ്രതമെടുത്ത സ്ത്രീയുടെ വീടിനുനേരെ ആക്രമണം. മലപ്പുറം കാക്കഞ്ചേരി സ്വദേശി അപർണ ശിവകാമിയുടെ വീടിനുനേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം ജനൽ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു.

Read: അയ്യപ്പനെ കാണാതെ മാല ഊരില്ല; ശബരിമലയിൽ പോകാൻ സന്നദ്ധരായി യുവതികൾ

ബൈക്കിലെത്തിയ നാലുപേർ വീട്ടിലേക്ക് കല്ലെറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ശബരിമലയിൽ പോകാൻ വ്രതമെടുത്തിരിക്കുകയാണ് അപർണ. നേരത്തെ തന്നെ അപർണയ്ക്കെതിരെ ഭീഷണി നിലനിന്നിരുന്നു. ശബരിമലയിൽ പോകാൻ സന്നദ്ധരാണെന്ന് അറിയിച്ച് എറണാകുളത്ത് വാർത്താ സമ്മേളനം നടത്തിയ യുവതികളുടെ കൂട്ടത്തിൽ അപർണയും ഉണ്ടായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ