പാലക്കാട്: മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ൽ ബിജെപിയുടെ പ്രകടന മോശമായിരുന്നു എന്ന് ബിജെപി കോർ കമ്മറ്റിയുടെ വിലയിരുത്തൽ . പ്രതീക്ഷിച്ച നേട്ടം ബിജെപിക്ക് സ്വന്തമാക്കാനായില്ല, തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ആസൂത്രണ പിഴവുകൾ ഉണ്ടായിരുന്നു എന്നും പാലക്കാട് ഇന്ന് ചേർന്ന കോർ കമ്മറ്റി യോഗം വിലയിരുത്തി.
മ​ല​പ്പുറ​ത്തെ രാ​ഷ്ടീ​യ സാ​ഹ​ച​ര്യം പ​ഠി​ക്കു​ന്ന​തി​ൽ പാ​ർ​ട്ടി പ​ര​ജ​യ​പ്പെ​ട്ടു​വെ​ന്നും കോ​ർ​ക​മ്മി​റ്റി. ര​ണ്ട് ല​ക്ഷം വോ​ട്ട് കി​ട്ടു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ൽ പാ​ളിയെന്നും വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന തി​രി​ച്ച​ടി​യാ​യെ​ന്നും ഒ.രാ​ജ​ഗോ​പാ​ൽ പറഞ്ഞു.

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ പാ​ർ​ട്ടി​യു​ടെ മുതിർന്ന നേതാക്കളുടെ ഇടപെടൽ അമ്പേ പരാജയമായിരുന്നു എന്നും യോഗത്തിൽ വിമർശനമുണ്ടായി. ഓ​രോ മ​ണ്ഡ​ല​ത്തി​ലും ചു​മ​ത​ല​ക്കാ​രെ നി​ശ്ച​യി​ക്കാ​നാ​യി​ല്ലെ​ന്നും പ്രചരണത്തിൽ യാതൊരു വിധ ഏകോപനവും ഉണ്ടായിരുന്നില്ല​ എന്നും യോഗത്തിൽ വിമർശനമുണ്ടായി.രണ്ട്‌ ലക്ഷം വോട്ടുകിട്ടുമെന്ന കണക്കുകൂട്ടല്‍ പാളിയെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവന ദോഷം ചെയ്തെന്ന് ഒ.രാജഗോപാല്‍ എംഎൽഎ വിലയിരുത്തി.

വോട്ട് വിഹിതം മൂന്നിരട്ടിയായി ഉയരുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചിരുന്നില്ല. ഇതാണ് യോഗത്തിൽ രൂക്ഷ വിമർശനത്തിന് ഇടയാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ