മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി; ജാഗ്രത നിർദേശം

മെയ് 17 മുതൽ ഇതേ ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിന് മലങ്കര ജലാശയത്തിലെ മൂന്ന് ഷട്ടറുകൾ തിങ്കളാഴ്ച്ച രാവിലെ ആറ് മുതൽ 40 സെന്റിമീറ്റർ വീതം ഉയർത്തി. മെയ് 17 മുതൽ ഇതേ ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. ഇതിന് പുറമേയാണ് 20 സെന്റിമീറ്റർ കൂടി തിങ്കളാഴ്ച്ച മുതൽ തുറക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുടെ നിർദ്ദേശം ലഭിച്ചതായി എം.വി.ഐ.പി. അധികൃതർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ആകെ ആറ് ഷട്ടറുകളാണ് മലങ്കര ജലാശയത്തിനുള്ളത്. 42 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. വേനൽ മഴ ശക്തമായതിനാലും മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം വർധിപ്പിച്ചതിനാലും മെയ് പകുതിയോടെ ജലനിരപ്പ് 41.5 മീറ്ററായി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് മെയ് 17 മുതൽ 20 സെ.മീറ്റർ വീതം തുറന്ന് വിട്ടത്.

40.25 മീറ്ററാണ് മലങ്കരയിലെ ഇപ്പോഴത്തെ ജലനിരപ്പ്. അടുത്ത ദിവസങ്ങളിൽ കാലവർഷം ശക്തമാകുന്നതോടെ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലുള്ള പുഴകളിൽ നിന്നും തോടുകളിൽ നിന്നുമുള്ള നീരൊഴുക്ക് കൂടുമെന്നാണ് കണക്ക് കൂട്ടൽ. ഇത് കൂടാതെ മൂലമറ്റം പവർ ഹൗസിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നതും മലങ്കര ജലാശയത്തിലേക്കാണ്.

തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടുന്നതിനാൽ മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന്
എം.വി.ഐ.പി. (മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്ട് ) അധികൃതർ അറിയിച്ചു.

അതേസമയം ഇടമലയാർ ഡാമിലെ ജലനിരപ്പ് താഴ്ന്നു നിൽക്കുന്നതു കൊണ്ട് ഭൂതത്താൻ കെട്ടിലെ ഷട്ടറുകൾ ഉയർത്തിയത് വെള്ള പ്പൊക്ക ഭീഷണി ഉയർത്തുന്നില്ലെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.കെ. ശ്രീ കല അറിയിച്ചു.

ഇടമലയാർ ഡാമിൽ നിലവിൽ പരമാവധി സംഭരണ ശേഷിയുടെ ഇരുപത്തഞ്ച് ശതമാനം മാത്രമാണ് വെള്ളമുള്ളത്. വൃഷ്ടിപ്രദേശത്ത് മഴ പെയ്തെങ്കിലും ഡാമിലെ വെള്ളത്തിൻ്റെ ലെവൽ ഉയർന്നിട്ടില്ല.. ഡാമിലെ ശനിയാഴ്ചയിലെ ജലനിരപ്പ് 131.82 മീറ്ററാണ്. ഡാമിൻ്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്. വൈദ്യുതി ഉല്പാദനത്തിനു ശേഷം വരുന്ന വെള്ളം മാത്രമാണ് ഇടമലയാറിൽ നിന്നും ഇപ്പോൾ പുറത്തേക്കൊഴുകുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Malankara dam to open for more water flow

Next Story
രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം ബെവ് ക്യൂ സ്മാര്‍ട്ടായി തിരിച്ചെത്തുമോ?bev q, bevq, ബെവ് ക്യൂ, ബെവ്ക്യൂ, ബെവ് ക്യു , liquor sale, bev q guidelines, ബെവ്ക്യു, bev q app, bevq app, ബെവ് ക്യൂ ആപ്പ്, ബെവ്ക്യൂ ആപ്പ്, ബെവ് ക്യു ആപ്പ്, ബെവ്ക്യു ആപ്പ്, bevco, ബെവ്കോ, play store, പ്ലേ സ്റ്റോർ, how to download bev q, ബെവ് ക്യു ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം, app, liquor sale, മദ്യ വിൽപ്പന, T.P. Ramakrishnan, ടിപി രാമകൃഷ്ണൻ, bevco, ബെവ്കോ, play store, പ്ലേ സ്റ്റോർ, how to download bev q, ബെവ് ക്യു ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം, app, liquor sale, മദ്യ വിൽപ്പന, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com