സഭാതര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച; ഇ.പി. ജയരാജന്‍ മധ്യസ്ഥത വഹിക്കും

അടുത്ത ചൊവ്വാഴ്ച തിരുവനന്തപുരത്ത് മധ്യസ്ഥത ചര്‍ച്ചകള്‍ നടക്കും

jacobites, orthodox,piravam church, discussion, ie malayalam, യാക്കോബായ, ഓർത്തഡോക്സ്, സമാധാന ചർച്ച, പള്ളി തർക്കം,, ഐഇ മലയാളം
പിറവം പള്ളി

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച നടക്കും. മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുക മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തില്‍. മന്ത്രി ഇ.പി. ജയരാജനായിരിക്കും ഉപസമിതിക്ക് നേതൃത്വം നല്‍കുക. അടുത്ത ചൊവ്വാഴ്ച തിരുവനന്തപുരത്ത് മധ്യസ്ഥത ചര്‍ച്ചകള്‍ നടക്കും.

ഇരു സഭകളും തമ്മിലുള്ള തര്‍ക്കം കൂടിയാലോചനകളിലൂടെ രമ്യമായി പരിഹരിക്കുന്നതിനാണ് മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്‍കിയത്. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ കണ്‍വീനറായുള്ള സമിതിയില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് മറ്റ് അംഗങ്ങള്‍. ജനുവരി ഒന്നിനാണ് സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.

മലങ്കര സഭാതര്‍ക്കത്തില്‍ ഇതിന് മുന്‍പും സര്‍ക്കാര്‍ സമവായ ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍, ചര്‍ച്ചകള്‍ വേണ്ടത്ര ഫലം കണ്ടിരുന്നില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Malangara church dispute orthodox jacobite

Next Story
കണ്ണൂരിൽ 92കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കനെ പൊലീസ് പിടികൂടിRape
The moderation of comments is automated and not cleared manually by malayalam.indianexpress.com