“എക്കാലത്തും ലോകത്തെ എല്ലാ വ്യവസായങ്ങളിലും അധികാരവും ശക്തിയുമുളള​ ആണുങ്ങൾ ചരിത്രപരമായി ചെയ്യുന്നതാണിത്. ഇനി ഇത് അധികകാലമില്ല” എന്ന് നടൻ ദിലീപിന്റെ അറസ്റ്റിനെ പരാമർശിച്ചുകൊണ്ട് പരസ്യമേഖലയിലെ പ്രശസ്ത പ്രൊഫഷണലായ സിൻഡി ഗാലപ്പ്. ന്യൂയോർക്ക് കേന്ദ്രീകരിച്ച് പരസ്യ മേഖലയിൽ പ്രവർത്തിക്കുന്ന സിൻഡി ഷീറോസ് സമ്മിറ്റിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ ഉണ്ടായിരുന്നു.  തന്റെ ഫെയ്‌സ് ബുക്കിലൂടെയാണ്  മലയാള സിനിമയിലെ നടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രതികരണം അവർ നടത്തിയത്.

പോണോഗ്രഫിയിലല്ല, മറിച്ച് മനുഷ്യ ലൈംഗികതയുടെ യാഥാർത്ഥ്യ ബോധ്യങ്ങളെ കുറിച്ചുളള​ മെയ്ക്ക് ലവ് നോട്ട് പോൺ​ എന്ന വെബ്‌സൈറ്റിന്റെ സി ഇ ഒ​യായ സിൻഡിയുടെ നിരീക്ഷണങ്ങളിലും അഭിപ്രായങ്ങളുാണ് അവരെ ഏറെ ശ്രദ്ധേയയാക്കിയത്. 2009- ലെ ടെഡ് ടോക്കിൽ സിൻഡിയുടെ നാല് മിനിട്ട് മാത്രം ദൈർഘ്യമുളള പ്രഭാഷണം വളരെയേറെ ശ്രദ്ധേ പിടിച്ചുപറ്റിയതായിരുന്നു. ” ആ വർഷം ആ ഈവന്റിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത്ത്” എന്നാണ് സംഘാടകർ ടെഡ് ബ്ലോഗിൽ ഇതേ കുറിച്ചെഴുതിയത്.

ഫെബ്രുവരിയിലാണ് കൊച്ചിയിൽ വച്ച് തെക്കേ ഇന്ത്യൻ​ഭാഷകളിലഭിനയിക്കുന്ന മലയാളിയായ യുവ നടി ആക്രമിക്കപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് നടൻ ദിലീപ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ആദ്യം അറസ്റ്റ് ചെയ്ത പൾസർ സുനി എന്ന സുനിൽകുമാറാണ്. ഇയാളാണ് നടിയെ വാഹനം തടഞ്ഞ് ആക്രമിച്ചതെന്നാണ് കേസ്. എന്നാൽ​ ഈ​ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപണം അന്നു തന്നെ ഉയർന്നിരുന്നു.

അതിന്റെ അന്വേഷണത്തിലാണ് ജയിലിൽ നിന്നുളള കത്തും ഫോൺ വിളികളും വിവാദമായതും അന്വേഷണം വീണ്ടും സജീവമായതും ദിലീപിന്റെ അറസ്റ്റിലേയ്ക്കു കാര്യങ്ങൾ എത്തിയതും. തിങ്കളാഴ്ചയാണ് ദിലീപിന്റെ അറസ്റ്റ് വാർത്ത പുറത്തുവരുന്നത്. ഇത് ചൊവ്വാഴ്ച ദേശീയ തലത്തിൽ തന്നെ പ്രാധാന്യമുളള​ വാർത്തയായി മാറി. ഇതിന് ശേഷമാണ് വാർത്ത സംബന്ധിച്ചുളള ഹഫിങ്ടൺപോസ്റ്റിന്റെ ലിങ്ക് ഉൾപ്പടെ സിൻഡി ഗാലപ്പ് തന്റെ ഫെയ്‌സ് ബുക്കിൽ ഈ​ അഭിപ്രായം പ്രകടിപ്പിച്ചത്.

ഡൽഹിയിൽ ചൊവ്വാഴ്ച നടന്ന ഷീറോസ് ഉച്ചകോടിയിൽ ” ഡിസൈനിങ് ദ് ഫ്യൂച്ചർ ഓഫ് വർക്ക സ്പേസ്” എന്ന വിഷയത്തിലാണ് സിന്ധി പ്രഭാഷണം നടത്തിയത്.
“ആണധീശ അന്തരീക്ഷം ഒരിക്കലും നമ്മുക്കായി പ്രവർത്തിക്കില്ല, അതിനാൽ തന്നെ നമ്മുടേതായ സ്വന്തം സാമ്പത്തിക പരിസ്ഥിതി സംവിധാനം ഡിസൈൻ ചെയ്തെടുക്കേണ്ടുന്ന ആവശ്യകതയുണ്ടെന്ന് “സിൻഡി പറഞ്ഞു. കരിയറുകളിലെ വ്യത്യസ്തമായ വഴിക തേടുന്ന സ്ത്രീകളുമായി ബന്ധപ്പെട്ട ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു സിൻഡി . “വെറുതെ ആശ്രയിക്കുകയല്ല വേണ്ടത്. എല്ലായിടത്തിലും പുതിയ പരികൽപ്പനകളുണ്ടാക്കുകയാണ് ( റീ ഡിസൈൻ) വേണ്ടത്.” എന്നും അവർ അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.