ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശരണം വിളികളുയർന്ന കേൾക്കെ മകരവിളക്ക് തെളിഞ്ഞു. 6.45 നായിരുന്നു മകരവിളക്ക്. മൂന്നുവട്ടം തെളിഞ്ഞു. ദർശന സാഫല്യത്തിൽ ഭക്തർ മല ഇറങ്ങി തുടങ്ങി

മകരവിളക്ക് തെളിഞ്ഞതിന് ശേഷം പമ്പയിലേക്ക് തീര്‍ഥാടകരുടെ മലയിറക്കമായിരുന്നു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാര്‍മികത്വത്തിലും മേല്‍ശാന്തി ടി.എം.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തിലുമാണ് മകരവിളക്കുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടന്നത്.

മകരവിളക്ക് പൂജയ്ക്കായി വൈകിട്ട് അഞ്ചിന് നട തുറന്നു 5.30 ഓടെ ശ​രം​കു​ത്തി​യി​ൽ​നി​ന്ന്​ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ തിരുവാഭരണഘോഷയാത്ര ആരംഭിച്ചു. സന്നിധാനത്ത് എത്തിയ തി​രു​വാ​ഭ​ര​ണ പേ​ട​ക​ങ്ങ​ൾ ത​ന്ത്രി ക​ണ്​​ഠ​ര​ര് മ​ഹേ​ശരര് മോ​ഹ​ന​ര​രും മേ​ൽ​ശാ​ന്തി ഉ​ണ്ണി​കൃ​ഷ്ണ​ൻ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി.

വൻ ഭക്തജനത്തിരക്കായിരുന്നു ഈ വർഷവും അനുഭവപ്പെട്ടത്.. ശബരിമലയും പരിസരവും വൻ സുരക്ഷയിലാണ് മകരവിളക്ക് നടന്നത്. . രണ്ടു ദിവസം മുൻപുതന്നെ സന്നിധാനം മുഴുവൻ ഭക്തരെ കൊണ്ട് നിറഞ്ഞു. ലക്ഷണക്കണക്കിന് ഭക്ത ജനങ്ങളാണ് മകരജ്യോതി ദർശനത്തിനായി പമ്പയിലും സന്നിധാനത്തും നേരത്തെയെത്തി തമ്പടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ