പത്തനംതിട്ട: ഇന്ന്‌ രാത്രി മാളികപ്പുറത്ത്‌ നടക്കുന്ന ഗുരുതിയോടെ ശബരിമല മകരവിളക്ക്‌ തീര്‍ഥാടനത്തിന്‌ സമാപനം. രാത്രി 8.30 ന്‌ അത്താഴപൂജ കഴിഞ്ഞാൽ 8.50 മണിക്ക്‌ ഹരിവരാസന സങ്കീര്‍ത്തനം പാടി ഒന്‍പതിന്‌ ശ്രീകോവില്‍ നട അടയ്‌ക്കും. ശേഷം മാളികപ്പുറത്ത്‌ ഗുരുതി. ഭക്‌തര്‍ക്ക്‌ ഇന്നുകൂടി മാത്രമേ ദര്‍ശനത്തിന്‌ അനുമതിയുള്ളൂ.

ബുധനാഴ്ച രാവിലെ അഞ്ചിന്‌ നട തുറക്കും. തുടര്‍ന്ന് നിര്‍മാല്യവും പതിവ് അഭിഷേകവും നടക്കും. 5.15 ന് ഗണപതി ഹോമം നടക്കും. ആറുമണിയോടെ തിരുവാഭരണ പേടകങ്ങള്‍ വഹിച്ച്‌ പേടകവാഹകര്‍ പതിനെട്ടാംപടിയിലൂടെ പന്തളത്തേക്കു മടക്കയാത്ര ആരംഭിക്കും.

Sabarimala, ശബരിമല, Makaravilakku, മകരവിളക്ക്, Sabarimala closes, ശബരിമല നട അടയ്ക്കും, iemalayalam, ഐഇ മലയാളം

പന്തളം പ്രതിനിധികൾ ശ്രീകോവിലിൽ ദർശനം നടത്തുന്നു

തുടര്‍ന്ന്‌ ശബരിമലയിലുള്ള പന്തളം കുടുംബാംഗങ്ങള്‍ ദര്‍ശനത്തിനെത്തും. ഈ സമയത്ത്‌ സോപാനത്തോ തിരുമുറ്റത്തോ മറ്റാര്‍ക്കും പ്രവേശനം ഉണ്ടാവില്ല. ദര്‍ശനം പൂര്‍ത്തിയായാലുടന്‍ ഹരിവരാസനം പാടി നടയടയ്‌ക്കും. തുടര്‍ന്ന്‌ മേല്‍ശാന്തി പതിനെട്ടുപടികള്‍ ഇറങ്ങിവന്ന്‌ ശ്രീകോവിലിന്റെ താക്കോല്‍ കൈമാറുന്നതോടെ ഈ വര്‍ഷത്തെ തീര്‍ഥാടനത്തിന്‌ പരിസമാപ്‌തിയാകും. കുംഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 12 ന്‌ വൈകുന്നേരം തുറക്കുന്ന നട, 17 ന്‌ രാത്രി അടയ്‌ക്കും.

Sabarimala, ശബരിമല, Makaravilakku, മകരവിളക്ക്, Sabarimala closes, ശബരിമല നട അടയ്ക്കും, iemalayalam, ഐഇ മലയാളം

മണിമണ്ഡപത്തിൽ നിന്നും ശരംകുത്തിയിലേക്ക് നടന്ന നായാട്ടും എഴുന്നള്ളത്തും

അതേസമയം, മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മാളികപ്പുറം മണിമണ്ഡപത്തില്‍ നിന്നുമുള്ള എഴുന്നള്ളത്തുകള്‍ സമാപിച്ചു. തിങ്കളാഴ്ച ശരംകുത്തിയിലേക്ക് അവസാന ദിവസത്തെ എഴുന്നള്ളത്ത് നടത്തി. അത്താഴപൂജക്ക് ശേഷം മാളികപ്പുറത്ത് നിന്നും പുറപ്പെട്ട എഴുന്നള്ളത്തില്‍ പന്തളം കൊട്ടാരത്തില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. തിരുവാഭരണ വിഭൂഷിതനായ ശാസ്താവിന്റെ സങ്കല്‍പ്പത്തിലുള്ള തിടമ്പുമായാണ് എഴുന്നള്ളത്ത് നടത്തിയത്.

Sabarimala, ശബരിമല, Makaravilakku, മകരവിളക്ക്, Sabarimala closes, ശബരിമല നട അടയ്ക്കും, iemalayalam, ഐഇ മലയാളം

ശരംകുത്തിയിൽ നടത്തിയ നായാട്ടുവിളി

മാളികപ്പുറം മേല്‍ശാന്തി രജില്‍ നീലകണ്ഠന്‍ നമ്പൂതിരിയാണ് എഴുന്നള്ളത്തിന് ഉപയോഗിച്ച തിടമ്പ് പൂജിച്ച് കൈമാറിയത്. തിരുവാഭരണപ്പെട്ടിയോടൊപ്പം കൊണ്ടുവന്ന കൊടിപ്പെട്ടിയിലെ കൊടി, തിടമ്പ്, കുട എന്നിവയുള്‍പ്പെടെ വാദ്യഘോഷങ്ങളോടെ വര്‍ണ്ണശബളമായായിരുന്നു ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. മിക്ക വര്‍ഷങ്ങളിലും എഴുന്നള്ളത്തിന് ആനയുണ്ടാവാറുണ്ടെങ്കിലും ഇത്തവണയില്ലായിരുന്നു. എഴുന്നള്ളത്ത് സമാപിച്ച ശേഷം അവിടെ വച്ച് നായാട്ട് വിളിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളും തീവെട്ടികളും കെടുത്തിയാണ് മാളികപ്പുറത്തെ മണിമണ്ഡപത്തില്‍ തിരിച്ചെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.