/indian-express-malayalam/media/media_files/2025/12/30/sabarimala-2025-12-30-10-54-18.jpg)
ഫയൽ ഫൊട്ടോ
പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും.
Also Read: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; നടൻ ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു
തുടർന്ന് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിക്കും. അതിനു ശേഷം ഭക്തര്‍ക്ക് പതിനെട്ടാംപടി കയറാം. ഇന്ന് പ്രത്യേക പൂജകളുണ്ടാകില്ല. നാളെ പതിവുപൂജകള്‍ക്കു പുറമേ നെയ്യഭിഷേകം ആരംഭിക്കും. മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 27ന് രാത്രി 10നു ഹരിവരാസനം പാടി നടയടച്ചിരുന്നു.
Also Read: ശബരിമല സ്വർണ്ണ കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ അറസ്റ്റിൽ
ജനുവരി പതിനാലാണ് ഈ വർഷത്തെ മകരവിളക്ക്. മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ സംവിധാനങ്ങളാണ് ദേവസ്വം ബോർഡും സർക്കാരും തീർത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കാനന പാതയിലൂടെ ഉള്ള അയ്യപ്പന്മാരുടെ വരവിനും ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
Read More: മരണാനന്തര ചടങ്ങിലെ ഭക്ഷണം വില്ലനായി; പേവിഷ ഭീതിയിൽ ഒരു ഗ്രാമം മുഴുവൻ ആശുപത്രിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us