സന്നിധാനം: മകരവിളക്കിനായി ശബരിമലയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ സന്നിധാനത്ത് ആരംഭിച്ചു. നാളെ വൈകിട്ട് 6.40നും 6.45നുമിടയ്ക്ക് മകര ജ്യോതി തെളിയും.

എരുമേലിയിൽ പേട്ടതുള്ളി പരമ്പരാഗത കാനന പാതയിലൂടെ പുറപ്പെട്ടവരും ഇന്നലെ വൈകിട്ടോടെ സന്നിധാനത്തേക്ക് എത്തിത്തുടങ്ങി. ദേവസ്വം ബോർഡ് ഒരുക്കിയ ഇടങ്ങളിലും കാനന മേഖലകളിൽ പർണശാലകൾ ഒരുക്കിയും അയ്യപ്പ മന്ത്രങ്ങളുരുവിട്ട് ഭക്തർ കാത്തിരിക്കുകയാണ്. നാളെ വൈകിട്ട് ആറേകാലോടെ തിരുവാഭരണങ്ങൾ സന്നിധാനത്ത് എത്തിക്കും.

ദീപാരാധനയ്ക്ക് ശേഷം 7.52 ന് മകരസംക്രമ പൂജ നടക്കും. സംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള പ്രസാദ ശുദ്ധിക്രിയകൾ ഇന്നലെ ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടന്നു. ഇന്ന് ഉച്ച പൂജയ്ക്ക് മുന്നോടിയായി ബിംബശുദ്ധിക്രിയകളും നടക്കും. ദർശനത്തിന് എത്തുന്നവരിൽ ഏറിയപങ്കും ഇതര സംസ്ഥാനക്കാരാണ്. കേരളത്തില്‍ നിന്നുളള തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ് വന്നിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ