തിരുവനന്തപുരം: കേരള പൊലീസില്‍ വന്‍ അഴിച്ചു പണി. ജില്ല പൊലീസ്​ മേധാവികളുൾപ്പെടെ 15 ​ഐ.പി.എസ്​ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. തിരുവനന്തപുരം റൂറലില്‍ ബി. അശോകൻ ആണ് പൊലീസ് മേധാവി. കൊല്ലം റൂറൽ പൊലീസ്​ മേധാവിയായിരുന്നു ബി. അശോകന്‍. കോഴിക്കോട്​ റൂറലില്‍ പുതിയ ​പൊലീസ്​ മേധാവിയായി യു. അബ്​ദുൽ കരീമിനെ നിയമിച്ചു.

തിരുവനന്തപുരം റൂറൽ എസ്​.പിയായിരുന്ന എ. അശോക്​കുമാറിനെ മാറ്റിയാണ്​ തിരുവനന്തപുരം റൂറലിൽ പൊലീസ് മേധാവിയായി നിയമിച്ചത്​. കെ.എ.പി 3 കമാണ്ടൻറായിരുന്ന കെ.ജി. സൈമണാണ്​ കൊല്ലം റൂറൽ പൊലീസ്​ മേധാവി. എ. അശോക്​കുമാറിനെ പൊലീസ്​ ആസ്​ഥാനത്തെ പബ്ലിക്​ ഗ്രീവൻസസ്​ ആൻഡ്​​ ലീഗൽ അഫയേഴ്​സിൽ എ.​ഐ.ജിയായി​ നിയമിച്ചു​. പത്തനംതിട്ട ജില്ല ​പൊലീസ്​ മേധാവിയായിരുന്ന ടി. നാരായണനെ പൊലീസ്​ ആസ്​ഥാനത്ത്​ എ.​ഐ.ജിയായി​ നിയമിച്ചു​.

പാലക്കാട്​ ജില്ല പൊലീസ്​ മേധാവിയായി തിരുവനന്തപുരം ക്രൈംബ്രാഞ്ച്​ എസ്​പിയായിരുന്ന പി.എസ്​. സാബുവിനെ നിയമിച്ചു. കോഴിക്കോട്​ സിറ്റി ഡി.സി.പിയായിരുന്ന ജെയിംസ്​ ജോസഫിനെ കാസർകോട്​​ ജില്ല പൊലീസ്​ മേധാവിയായി നിയമിച്ചു. തീവ്രവാദവിരുദ്ധ സംഘം എസ്​.പിയായിരുന്ന എ.കെ. ജമാലുദ്ദീനെ കോഴിക്കോട്​ സിറ്റി ഡി.സി.പിയാക്കി. കണ്ണൂർ, കാസർകോട്​​ ക്രൈംബ്രാഞ്ച്​ എസ്​.പിയായി കാസർകോട്​​ ജില്ല പൊലീസ്​ മേധാവി ഡോ. എ. ശ്രീനിവാസിനെ നിയമിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ