scorecardresearch

ട്രാക്കിൽ അറ്റകുറ്റപ്പണി: ചേർത്തല-തുറവൂർ റൂട്ടിൽ നവംബർ 16 മുതൽ ട്രെയിനുകൾക്ക് നിയന്ത്രണം

ഡിസംബർ 10 വരെ ചില ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചിലത് വഴി തിരിച്ചുവിടുകയും ചെയ്യും

ഡിസംബർ 10 വരെ ചില ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചിലത് വഴി തിരിച്ചുവിടുകയും ചെയ്യും

author-image
WebDesk
New Update
Kerala express, Mangala Lakshadweep express, train shedules, Mangala Lakshadweep express time, Mangala Lakshadweep express seat availability, Kerala express time, Kerala express seat availability, delhi trains, kerala trains, train cancellation, Indian express Malayalam, IE Malayalam

ചേർത്തല: ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടർന്ന് നവംബർ 16 മുതൽ ഡിസംബർ 10 വരെ വ്യാഴാഴ്ച ഒഴികെയുളള ദിവസങ്ങളിൽ ചേർത്തല-തുറവൂർ റൂട്ടുകളിൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഈ ദിവസങ്ങളിൽ ചില ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചിലത് വഴി തിരിച്ചുവിടുകയും ചെയ്യും.

Advertisment

കോട്ടയം വഴി വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ

1. ട്രെയിൻ നമ്പർ. 16603 മാംഗ്ലൂർ-തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസ്

മാംഗ്ലൂർ ജംങ്ഷനിൽനിന്നും നവംംബർ 15, 16, 17, 18, 19, 21, 22, 23, 24, 25, 26, 28, 29, 30, ഡിസംബർ 1, 2, 3, 5, 6, 7, 8, 9 തീയതികളിൽ പുറപ്പെടുന്ന ട്രെയിൻ എറണാകുളം ടൗണിൽനിന്നും കായംകുളം ജംങ്ഷനിലേക്ക് കോട്ടയം വഴി വഴിതിരിച്ചുവിടും. എറണാകുളം ജംങ്ഷനിൽനിന്നും തുറവൂർ, ചേർത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് വഴിയാണ് ട്രെയിൻ പോകേണ്ടിയിരുന്നത്. വഴിതിരിച്ചുവിടുന്ന ട്രെയിനിന് എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. നവംബർ 20, 27, ഡിസംബർ 4 തീയതികളിൽ പുറപ്പെടുന്ന ട്രെയിനുകൾ വഴിതിരിച്ചു വിടുകയില്ല.

2. ട്രെയിൻ നമ്പർ 12432 ഹസ്റത് നിസാമുദീൻ-തിരുവനന്തപുരം രാജധാനി എക്‌സ്‌പ്രസ്

ഹസ്റത് നിസാമുദീൻ സ്റ്റേഷനിൽനിന്നും നവംബർ 17, 20, 24, 27, ഡിസംബർ 1, 4, 8 തീയതികളിൽ പുറപ്പെടുന്ന ട്രെയിൻ എറണാകുളം ടൗണിൽനിന്നും കായംകുളം ജംങ്ഷനിലേക്ക് കോട്ടയം വഴി വഴിതിരിച്ചുവിടും. എറണാകുളം ജംങ്ഷൻ, ആലപ്പുഴ എന്നീ സ്റ്റോപ്പുകൾ വഴിയാണ് ട്രെയിൻ പോകേണ്ടിയിരുന്നത്. വഴിതിരിച്ചുവിടുന്ന തീയതികളിൽ എറണാകുളം ടൗൺ, കോട്ടയം എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കും.

Advertisment

3. ട്രെയിൻ നമ്പർ 22207 എംജിആർ ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എസി സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്

നവംബർ 15, 19, 22, 26, 29, ഡിസംബർ 3, 6 തീയതികളിൽ എംജിആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽനിന്നും പുറപ്പെടുന്ന ട്രെയിൻ എറണാകുളം ടൗണിൽനിന്നും കായംകുളം ജംങ്ഷനിലേക്ക് കോട്ടയം വഴി വഴിതിരിച്ചുവിടും. എറണാകുളം ജംങ്ഷൻ, ആലപ്പുഴ എന്നീ സ്റ്റോപ്പുകൾ വഴിയാണ് ട്രെയിൻ പോകേണ്ടിയിരുന്നത്. വഴിതിരിച്ചുവിടുന്ന തീയതികളിൽ എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, കായംകുളം ജംങ്ഷൻ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കും.

നിയന്ത്രണം ഏർപ്പെടുത്തിയ ട്രെയിനുകൾ

1. ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്‌സ്‌പ്രസ് നവംബർ 16, 17, 18, 19, 20, 22, 23, 24, 25, 26, 27, 29, 30, ഡിസംബർ 1, 2, 3, 4, 6, 7, 8, 9, 10 തീയതികളിൽ ചേർത്തലയിൽ 1.50 മണിക്കൂർ പിടിച്ചിടും.

2. ട്രെയിൻ നമ്പർ 22655 തിരുവനന്തപുരം-ഹസ്റത് നിസാമുദീൻ വീക്കിലി എക്‌സ്‌പ്രസ് നവംബർ 20, 27, ഡിസംബർ 4 തീയതികളിൽ ചേർത്തലയിൽ 40 മിനിറ്റ് പിടിച്ചിടും.

Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: