scorecardresearch
Latest News

ട്രാക്കിലെ അറ്റകുറ്റപ്പണി: സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം

ചില ട്രെയിനുകൾ റദ്ദാക്കുകയും ചില ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു

train, railway, ie malayalam
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ റദ്ദാക്കുകയും ചില ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍

  • എറണാകുളം – ഗുരുവായൂർ എക്സ്പ്രസ്; മേയ് എട്ടിനും പതിനഞ്ചിനും റദ്ദാക്കി.
  • കൊല്ലം – എറണാകുളം മെമു എക്സ്പ്രസ്; നാളെ മുതൽ മേയ് 31 വരെ ഭാഗികമായി റദ്ദാക്കി.

നിയന്ത്രണമേർപ്പെടുത്തിയ ട്രെയിനുകൾ

  • നിലമ്പൂർ – കോട്ടയം ട്രെയിൻ ഈ മാസം 15ന് അങ്കമാലി വരെ മാത്രം.
  • കണ്ണൂർ – എറണാകുളം എക്സ്പ്രസ് മേയ് 8, 15 തീയതികളിൽ തൃശൂർ വരെ മാത്രം.
  • തിരുവനന്തപുരം – ഗുരുവായൂർ ഇന്റർസിറ്റി മേയ് 8, 15 തീയതികളിൽ എറണാകുളം വരെ മാത്രം.
  • ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി മേയ് 9, 16 തീയതികളിൽ എറണാകുളത്ത് നിന്ന് പുറപ്പെടും.
  • പുനലൂർ – ഗുരുവായൂർ എക്സ്പ്രസ് മേയ് 8, 15 തീയതികളിൽ കോട്ടയം വരെ മാത്രേ സര്‍വ്വീസ് നടത്തൂ.
  • വഞ്ചിനാട് എക്സ്പ്രസ് മേയ് 15ന് തൃപ്പൂണിത്തുറ വരെ വരെ മാത്രേ സര്‍വ്വീസ് നടത്തൂ.
  • എറണാകുളം കൊല്ലം മെമു മേയ് 30 വരെ കായംകുളം വരെ മാത്രേ സര്‍വ്വീസ് നടത്തൂ.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Maintenance on track trains rescheduled kerala

Best of Express