/indian-express-malayalam/media/media_files/uploads/2019/03/elephant-cats-004.jpg)
കോട്ടയം: കോട്ടയത്ത് ആനയെ കുളിപ്പിക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം. ആനയെ കുളിപ്പിക്കുന്നതിനിടെ ആന പാപ്പാന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെ ഒന്നാം പാപ്പാന്‍ അരുണ്‍ പണിക്കരാണ് ദാരുണമായി മരിച്ചത്.
ആനയോട് ഒരു വശത്തേക്ക് ചരിയാന്‍ പറഞ്ഞപ്പോള്‍ ആന മറ്റൊരു വശത്തേക്ക് ചരിയുകയായിരുന്നു. കാൽ തെന്നി കുഴിയിലേക്ക് വീണ അരുണിന്റെ ദേഹത്തേക്കാണ് ആന ചെരിഞ്ഞത്. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ അരുൺ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
രണ്ടാം പാപ്പാന്‍ ഓടിയെത്തിയപ്പോഴേക്കും ആന പാപ്പാന്റെ ദേഹത്തായിരുന്നു. ആനയെ കുഴിയില്‍ നിന്നും മാറ്റി അരുണിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തിന്റെ ദൃശ്യം സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
വീഡിയോ കടപ്പാട്: ന്യൂസ് 18
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.