Latest News

മയ്യഴി വിമോചനസമരസേനാനി മംഗലാട്ട് രാഘവന്‍ ഇനി ഓർമ

ശ്വസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Mahe Freedom Fighter, Mangalatt Raghavan, മയ്യഴി വിമോചന നേതാവ്, മംഗലാട്ട് രാഘവൻ, ie malayalam

തലശ്ശേരി : മയ്യഴി വിമോചനസമരസേനാനിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന മംഗലാട്ട് രാഘവൻ അന്തരിച്ചു. 101 വയസ്സായിരുന്നു. ശ്വസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതയായ കെ.വി.ശാന്തയാണ് ഭാര്യ. മക്കൾ: പ്രദീപ്, ദിലീപ്, രാജീവ്, ശ്രീലത, പ്രേമരാജൻ.

1921 സെപ്റ്റംബർ 20ന് ഫ്രഞ്ച് അധീന മയ്യഴിയിൽ ജനിച്ച മംഗലാട്ട് രാഘവൻ ജനിച്ചത് മയ്യഴിയിലെ എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമാംതേർ എന്ന ഫ്രഞ്ച് സെൻട്രൽ സ്കൂളിൽ ഫ്രഞ്ച് മാധ്യമത്തിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പഠനം പൂർത്തിയാക്കുന്നതിനു മുമ്പ് മയ്യഴി വിമോചന പ്രസ്ഥാനത്തിൽ സജീവമായി.

‘മാതൃഭൂമി’യിൽനിന്ന് വിരമിച്ചശേഷം ഫ്രഞ്ച് കവിതാ വിവർത്തനങ്ങൾ നടത്തിയിരുന്നു. വിക്തർ ഹ്യുഗോയും ഷാർല് ബൊദെലേർ തുടങ്ങിയവരുടെ രചനകൾ അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. ‘ഫ്രഞ്ച് കവിതകൾ’ (1993). ഫ്രഞ്ച് പ്രണയഗീതങ്ങൾ (1999), വിക്തർ ഹ്യുഗോവിന്റെ കവിതകൾ (2002) എന്നീ വിവർത്തന സമാഹാരങ്ങൾ അദ്ദേഹം പുറത്തിറക്കി. ഫ്രഞ്ച് കവിതകൾക്ക് 1994-ൽ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും അയ്യപ്പപ്പണിക്കർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

താരതമ്യ പഠനത്തിലും അദ്ദേഹം സംഭാവനകൾ നൽകി. മലയാളത്തിലെ ഫ്രഞ്ച് പദങ്ങൾ, മലയാളത്തിലെ ബാലഭാഷ, വിക്തർ ഹ്യുഗോവും ബാലാമണിയമ്മയും എന്നിവ മൗലികപഠനങ്ങളിൽ ചിലതാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mahe freedom fighter mangalatt raghavan passes away

Next Story
യൂബർ, ഓല മോഡലിൽ സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി ഓട്ടോ സർവീസ് നവംബർ ഒന്ന് മുതൽAuto, E Auto, Online Auto, Taxi, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com