Latest News

മാഹിയിൽ സിപിഎം പ്രവർത്തകന്റെ കൊല; ബിജെപി സംസ്ഥാന നേതാവ് കസ്റ്റഡിയിലെന്ന് സൂചന

കഴിഞ്ഞ തിങ്കളാഴ്ചയാണ് സിപിഎം പ്രവർത്തകനെ വീട്ടിലേക്ക് മടങ്ങും വഴി കൊലപ്പെടുത്തിയത്

Kanippoyil Babu Murder, കണിപ്പൊയിൽ ബാബു കൊലക്കേസ്, ആർഎസ്എസ് പ്രവർത്തകൻ, ജെറിൻ സുരേഷ്, കണിപ്പൊയിൽ ബാബു, കണ്ണൂർ രാഷ്ട്രീയ കൊലപാതകം, Kannur Political Murder

മാഹി: പളളൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ കണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. ബിജെപി പുതുച്ചേരി സംസ്ഥാന സമിതിയംഗം വിജയന്‍ പൂവച്ചേരിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്.

അതേസമയം ഇത് സംബന്ധിച്ച് മാഹി പൊലീസില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ‘നിലവില്‍ കേസന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്. അന്വേഷണം സംബന്ധിച്ച യാതൊരു വിവരവും പുറത്ത് വിടരുതെന്ന് മേലുദ്യോഗസ്ഥരുടെ നിര്‍ദേശം ഉണ്ട്. ആയതിനാല്‍ ഈ വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ സാധിക്കില്ല,’ മാഹി പൊലീസ് സൂപ്രണ്ട് സി.എച്ച്.രാധാകൃഷ്ണ ഐഇ മലയാളത്തോട് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങും വഴിയാണ് കണിപ്പൊയില്‍ ബാബു ആക്രമിക്കപ്പെട്ടത്. വീട്ടിലേക്ക് പോകുന്ന വഴിയില്‍ പതിയിരുന്നായിരുന്നു ആക്രമണം. കഴുത്തിന് വെട്ടേറ്റ ബാബു സംഭവസ്ഥലത്ത് തന്നെ മരിച്ചു.

തൊട്ട് പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ഷമേജിന് കേരള അതിര്‍ത്തിയില്‍ വച്ച് വെട്ടേറ്റിരുന്നു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് കൊലപാതകങ്ങളും രണ്ട് സംസ്ഥാന പരിധിയിലായതിനാല്‍ അന്വേഷണത്തില്‍ തടസങ്ങളുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mahe cpm leader kanippoyil babu murder case bjp pondichery leader in police custody report

Next Story
പെണ്‍കുട്ടിയെ തിയേറ്ററില്‍ വച്ച് പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍; കേസിൽ​ വീഴ്ച വരുത്തിയതിന് എസ് ഐയ്ക്ക് സസ്പെൻഷൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com