കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ​രം​ഗ​ത്ത് കേ​ര​ളം മി​ക​ച്ച മാ​തൃ​ക​യാ​ണെ​ന്ന് മ​ഹാ​രാ​ഷ്ട്രയിലെ ശിവസേന നേതാവും ആ​രോ​ഗ്യ​മ​ന്ത്രിയുമായ ഡോ. ​ദീ​പ​ക് സാ​വ​ന്ത്. രാ​ജ്യ​ത്ത് ആദ്യമായി എൻഎബിഎച്ച് അംഗീകാരം ലഭിച്ച സർക്കാർ ആശുപത്രിയായ കോഴിക്കോട് കോട്ടപ്പറമ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്തെ കേരള മാതൃക വിശദമായി പഠിക്കാനാണ് മന്ത്രി കോഴിക്കോടെത്തിയത്.  രോഗസംക്രമണം കേരളം നിയന്ത്രിക്കുന്നത് എങ്ങിനെയാണെന്ന് പഠിക്കുകയാണ് തന്റെ ഉദ്ദേശമെന്ന് അദ്ദേഹം കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആരോഗ്യമേഖലയിലടക്കം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉയർത്തിയ വിമർശനങ്ങളെ ദീപക് സാവന്ത് തള്ളി. “കേരളം എല്ലാ കാര്യത്തിലും എല്ലാവർക്കും മാതൃകയാണ്. ഇത്തരം മാതൃകകൾ പരസ്പരം സ്വീകരിച്ചാണ് സംസ്ഥാനങ്ങൾ മുന്നോട്ട് പോകേണ്ടത്”, അദ്ദേഹം പറഞ്ഞു.

ശിശുമരണ നിരക്ക്, മാതൃമരണനിരക്ക് എന്നിവ നിയന്ത്രിക്കുന്നതിനുള്ള കേരളത്തിന്റെ മാതൃക മഹാരാഷ്ട്രയിലും നടപ്പിലാക്കുകയാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ