/indian-express-malayalam/media/media_files/uploads/2023/06/k-vidya-sfi-.jpg)
K Vidya SFI
കൊച്ചി: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍. കോളേജ് ഗസ്റ്റ് ലക്ചററാവാന്‍ മുന്‍ എസ്.എഫ്.ഐ. നേതാവ് വ്യാജരേഖ നല്‍കിയെന്നാണ് കേസ്. മഹാരാജാസിലും സംസ്‌കൃത സര്‍വകലാശാലയിലും എസ്.എഫ്.ഐ. നേതാവായിരുന്നു വിദ്യ. യൂണിയന്‍ ഭരണസമിതിയിലും അംഗമായിരുന്നു. എസ്.എഫ്.ഐ. ബന്ധം ഉപയോഗിച്ചാണ് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതെന്നാണ് ആരോപണം.
മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിനി ഗസ്റ്റ് ലക്ചററാകാന്‍ വ്യാജരേഖ ചമച്ചെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. ജോയിയുടെ പരാതിക്ക് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. വൈകുന്നേരം എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ കോളേജിലെത്തി പ്രിന്‍സിപ്പലിന്റെ മൊഴി രേഖപ്പെടുത്തി. രേഖ പൂര്‍ണമായും വ്യാജമാണെന്ന് പ്രിന്‍സിപ്പല്‍ മൊഴി നല്‍കിയിരുന്നു.
എന്നാല്‍ മഹാരാജാസ് കോളേജിലെ എംബ്ലമോ സീലോ അല്ല വ്യാജരേഖയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും കേസില്‍ ആഭ്യന്തര അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് കോളജ് പ്രിന്‍സിപ്പലിന്റെ പ്രതികരണം. മഹാരാജാസില്‍ പഠിക്കുമ്പോള്‍ റിസള്‍ട്ട് പോലും വരാത്ത ആളാണ്, ആ സമയത്ത് ഗസ്റ്റ് അധ്യാപികയായി പഠിപ്പിച്ചുവെന്ന് വ്യാജരേഖയുണ്ടാക്കിയത്. ഇവിടെനിന്ന് ആരുടേയും സഹായം ലഭിച്ചതായി പ്രാഥമികാന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടില്ല. പോലീസിന് കൃത്യമായി മൊഴിനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാജാസിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ആരെങ്കിലും വ്യാജരേഖയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തുകയും നടപടിയെടുക്കുകയും വേണം. അതിനാലാണ് കേസ് കൊടുത്തത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് കൂടെ അന്വേഷണം നടത്താന്‍ ശുപാര്‍ശ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ വഴി നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്നും മഹാരാജാസ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.