മകളുടെ വിജയത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന്, മഹാരാജാസ് കോളേജിലെ ആദ്യ വനിതാ ചെയര്‍പേഴ്‌സൺ മൃദുല ഗോപിയുടെ അച്ഛന്‍ ഗോപി എ.ആർ. തങ്ങളുടേത് ഒരു പാര്‍ട്ടി കുടുംബമാണെന്നും ചെറുപ്പം മുതല്‍ രാഷ്ട്രീയമറിഞ്ഞാണ് മൃദുല വളര്‍ന്നതെന്നും അദ്ദേഹം ഐഇ മലയാളത്തോട് പറഞ്ഞു.
‘ഞാനും മൃദുലയുടെ അമ്മയുമൊക്കെ പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരുമാണ്. വിജയത്തില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. പഠനത്തിലും മിടുക്കിയായ മൃദുല ചെറുപ്പം മുതല്‍ രാഷ്ട്രീയം അറിഞ്ഞു തന്നെയാണ് വളര്‍ന്നിട്ടുള്ളത്.’ അദ്ദേഹം പറഞ്ഞു. കുമ്പ്ലങ്ങി ഇല്ലിക്കൽ ജംഗ്ഷനിൽ ഹെയർ കട്ടിങ് സലൂൺ നടത്തുകയാണ് അദ്ദേഹം.
ഏഴു പതിറ്റാണ്ടിനു ശേഷമാണ് മഹാരാജാസ് കോളേജിനെ നയിക്കാന്‍ ആദ്യമായി ഒരു വനിതാ പോരാളി എത്തുന്നത്. എംജി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ പാനലിലാണ് മൃദുല ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിച്ചത്.