കൊച്ചി: പ്രളയത്തിന് ശേഷമുള്ള ആദ്യ ശിവരാത്രി മഹോത്സവത്തിനായി ആലുവ മണപ്പുറം ഒരുങ്ങി. പത്ത് ലക്ഷത്തോളം ആളുകള്‍ എത്തുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കണക്ക്. ഭക്തര്‍ക്കായുള്ള എല്ലാ സൗകര്യങ്ങളെല്ലാം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. പിതൃതര്‍പ്പണത്തിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
ഇന്ന് രാത്രി 12 മണി മുതൽ ചൊവ്വാഴ്ച്ച പകൽ 12 മണി വരെ വിശ്വാസികൾ ബലിതർപ്പണം നടത്തും.

178 ബലിത്തറകളാണ് ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. ഭക്തർക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം മണപ്പുറത്ത് ഒരുക്കിയിട്ടുണ്ട്. പെരിയാറിന്റെ ഇരുകരകളിലുമായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് ശിവരാത്രിക്കുള്ള സഞ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി കൂടുതൽ പൊലീസിനെ ഇത്തവണ മണപ്പുറത്ത് വിന്യസിച്ചു. കെഎസ്ആര്‍ടിസി യുടെ വിവിധ ഡിപ്പോകളില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂരിനും ആലുവയ്ക്കുമിടയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസും ഉണ്ടാകും. മെട്രോയും കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.