Latest News

ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ മാജിക് ഷോ അവസാനിപ്പിക്കുന്നു

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്തരാഷ്ട്ര നിലവാരത്തിലുള്ള ഒരു അക്കദാമി തുടങ്ങണമെന്നതാണ് ലക്ഷ്യമെന്നും മുതുകാട് പറഞ്ഞു

Photo: Facebook/Gopinath Muthukad

തിരുവനന്തപുരം: പ്രൊഫഷണൽ മാജിക് ഷോ അവസാനിപ്പിക്കുന്നതായി മജീഷ്യൻ ഗോപിനാഥ് മുതുകാട്. പ്രതിഫലം വാങ്ങി ഇനി മാജിക് ഷോകൾ ചെയ്യില്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മാജിക്കിന് ഒരുപാട് ഗവേഷങ്ങൾ ഒക്കെ ആവശ്യമാണ്. അതുകൊണ്ട് രണ്ടും കൂടി മുന്നോട്ട് പോകില്ല. പണം വാങ്ങി ഷോകൾ ചെയ്തിട്ടുണ്ട് അത് നിർത്തുകയാണ്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി അന്തരാഷ്ട്ര നിലവാരത്തിലുള്ള ഒരു അക്കദാമി തുടങ്ങണമെന്നതാണ് ലക്ഷ്യമെന്നും മുതുകാട് പറഞ്ഞു.

മാജിക് നിർത്തുന്നു എന്നാൽ ഇനി ഒരു മാജിക് പോലും ചെയ്യില്ലെന്ന് അല്ല, പണം വാങ്ങിയുള്ള മാജിക്കുകൾ ചെയ്യില്ലെന്നാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

“പ്രൊഫഷണൽ മാജിക് ഷോയേക്കാൾ ജീവിതത്തിന് അർത്ഥം തോന്നുന്നത് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ജീവിക്കുമ്പോഴാണ്. കേരളത്തിൽ ഭിന്നശേഷിക്കാരായ മൂന്ന് ലക്ഷം കുട്ടികളുണ്ട്. നൂറോളം പേരാണ് ഇവിടെയുള്ളത്. സ്വപ്നം കാണാൻ പറ്റാത്ത അവർക്ക് വേണ്ടി നമ്മൾ സ്വപ്നം കാണണം” ഏഴാമത്തെ വയസിൽ മാജിക് പഠിച്ച്, പത്താമത്തെ വയസിൽ ആദ്യ ഷോ നടത്തി. 45 വർഷത്തോളം പ്രൊഫഷണൽ മാജിക്കിൽ സജീവമായിരുന്ന മുതുകാട് പറഞ്ഞു.

കേരളത്തിലെ ഏറ്റവും ജനകീയനായ മജീഷ്യനായ അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി നിരവധി ഷോകൾ ചെയ്തിട്ടുണ്ട്. ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമി സ്ഥാപിച്ചതും ഗോപിനാഥ് മുതുകാടാണ്.

Also Read: വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Magician gopinath muthukad quits professional magic

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com