കണ്ണൂർ: കണ്ണൂരിൽ മദ്രസ അധ്യാപകൻ പ്രായപൂർത്തിയാകാത്ത നാലു പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി. ഇരിട്ടി മുഴക്കുന്നിലാണ് 10, 8, 11 വയസുള്ള പെണ്‍കുട്ടികൾ പീഡനത്തിനിരയായത്. കേസിൽ മദ്രസ അധ്യാപകനായ മുഹമ്മദ് റാഫിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചാക്കാട് നസ്റത്തുല്‍ ഇസ്ലാം മദ്രസയിലെ വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിന് ഇരയായത്. പീഡനം ഇയാൾ സമ്മതിച്ചതായാണ് പോലീസ് നൽകുന്ന വിവരം.

പിടിയിലായ റാഫി വയനാട് തരുവണ സ്വദേശിയാണ്. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.

പീഡനത്തെ സംബന്ധിച്ചു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് റാഫിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷമായിരുന്നു അറസ്റ്റ്. മദ്രസയിലെ മറ്റു പെണ്‍കുട്ടികൾ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടോ എന്നു പോലീസ് പരിശോധിച്ചുവരികയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ