/indian-express-malayalam/media/media_files/uploads/2023/06/arikomban-1.jpg)
അരിക്കൊമ്പന്‍
ചെന്നൈ: കാട്ടാനയായ അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. എറണാകുളം സ്വദേശിയായ റബേക്ക ജോസഫാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ് നടപടി. ആന എവിടെ തുടരണമെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പാണെന്ന് കോടതി വ്യക്തമാക്കി.
നിലവില്‍ കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തിലാണ് അരിക്കൊമ്പന്‍. ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നുമാണ് തമിഴ്നാട് വനം വകുപ്പ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. ആനയക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്നും വനം വകുപ്പ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ആന ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു കഴിഞ്ഞ വാരം പങ്കുവച്ചിരുന്നു. കോതയാര്‍ ഡാമിനു സമീപം പുല്ല് വെള്ളത്തില്‍ കഴുകി തിന്നുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. പുതിയ സാഹചര്യങ്ങളില്‍ അരിക്കൊമ്പന്‍ ശാന്തനാണെന്നും സുപ്രിയ അറിയിച്ചിരുന്നു.
ആനയെ നിരീക്ഷിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് കണ്ടതിനെ തുടര്‍ന്നാണ് ആനയെ കടുവ സങ്കേതത്തിലേക്ക് തുറന്നു വിട്ടത്. ആനയെ തുറന്നുവിട്ട കാര്യം തമിഴ്‌നാട് കേരള വനംവകുപ്പിനെ അറിയിച്ചിരുന്നു.
മണിമുത്താറില്‍ നിന്ന് ഏഴുമണിക്കൂറോളം വനപാതയില്‍ കൂടി സഞ്ചരിച്ചാണ് അരിക്കൊമ്പനെ അപ്പര്‍ കോതയാര്‍ മുത്തുക്കുളി വനത്തിലെത്തിച്ചത്. കാലിലും തുമ്പിക്കയിലും ഏറ്റ പരിക്കുകളും മറ്റ് ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് പുലര്‍ച്ചവരെ ആനിമല്‍ ആംബുലന്‍സില്‍ തന്നെ നിര്‍ത്തിയിരിക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us