ജിദ്ദ: കേരളത്തിലേക്ക്​ തിരിച്ച ഹജ് വിമാനം ഒരു മണിക്കൂർ പറന്ന ശേഷം​ തിരിച്ചിറക്കി. ചൊവ്വാഴ്​ച രാവിലെ 10.10 ന്​ മദീന അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്നും ഹാജിമാരുമായി കേരളത്തിലേക്ക്​ തിരിച്ച സൗദിയ വിമാനമാണ്​ തകരാറുമൂലം തിരിച്ചിറക്കിയതെന്ന് മാധ്യമം ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

സർക്കാർ ക്വാട്ടയിൽ ഹജ്​ നിർവഹിച്ച 300ഓളം തീർത്ഥാടകരാണ്​ വിമാനത്തിലുണ്ടായിരുന്നത്​. വിമാനം പറന്നുയർന്ന ശേഷം മുന്നിലുള്ള വിൻഡോ പൊട്ടി അകത്തേക്ക്​ വായു തള്ളികയറുകയായിരുന്നു. വൻ അപകടം മനസിലാക്കിയ പൈലറ്റ്​ വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനം ആകാശചുഴിൽ പെട്ടതുപോലെ ആടിയുലഞ്ഞതായി യാത്രക്കാർ പറഞ്ഞു. വൻ ദുരന്തമാണ്​ തലനാരിക്ക്​ വഴിമാറിയത്​.

മദീന വിമാനത്താവളത്തിൽ നിന്നും ഹാജിമാരെ രണ്ടു മണിക്കൂറിനു ശേഷം മറ്റൊരു വിമാനത്തിൽ നാട്ടിലെത്തിക്കുമെന്ന്​ അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ