തിരുവനന്തപുരം: കേരള പൊലീസ് സേനയില്‍ അംഗമായ അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ചന്ദ്രികയുടെ വലിയ സ്വപ്‌നമാണ് യാഥാര്‍ഥ്യമാകുന്നതെന്ന് കേരള പൊലീസ്. ചന്ദ്രിക സേനയില്‍ അംഗമായ വിവരം അറിയിച്ചുകൊണ്ട് കേരള പൊലീസ് ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം കുറിച്ചത്.
മധു അടക്കമുള്ള കുടുംബത്തെ പട്ടിണിയില്‍ നിന്നും കരകയറ്റാന്‍ ഒരു ജോലി ചന്ദ്രികയുടെ സ്വപ്‌നമായിരുന്നു എന്നും ആ വലിയ സ്വപ്‌നമാണ് ഇന്ന് യാഥാര്‍ഥ്യമായതെന്നും കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ കുറിച്ചു.
സഹോദരന്റെ വേര്‍പാട് വരുത്തിയ തീരാവേദനയും നെഞ്ചിലേറ്റിയാണ് കേരള പൊലീസ് അക്കാദമിയില്‍ ചന്ദ്രിക ട്രെയിനിങ് പൂര്‍ത്തിയാക്കിയതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വിശപ്പിനോട് പൊരുതി അപമൃത്യുവിന് ഇരയായ അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി കേരള പൊലീസ് സേനയിൽ. അട്ടപ്പാടിയിൽ. ആൾക്കൂട്ട ആക്രമണത്തിനിരയായ മധുവിന്റെ സഹോദരി ചന്ദ്രിക അടക്കം ആദിവാസി മേഖലയിൽ നിന്നും 74 പേരെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴിയാണ് പൊലീസിലേക്ക് തെരഞ്ഞെടുത്തത്. pic.twitter.com/ty53cccMBn
— Kerala Police (@TheKeralaPolice) May 15, 2019
ചന്ദ്രിക അടക്കം ആദിവാസി മേഖലയിൽ നിന്നും 74 പേരെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴിയാണ് പൊലീസ് സേനയിലേക്ക് തെരഞ്ഞെടുത്തത്. കേരള പൊലീസ് അക്കാദമി ആസ്ഥാനത്ത് പാസിങ് ഔട്ട് പരേഡ് നടന്നു.
Read More: അട്ടപ്പാടി മധു വധത്തില്‍ കുറ്റപത്രം: 16 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി
2018 ഫെബ്രുവരി 22 നാണ് ആൾക്കൂട്ടത്തിന്റെ വിചാരണയ്ക്കും മർദനത്തിനും ഇരയായത്. കേസിലാകെ പതിനാറു പ്രതികളാണുള്ളത്. മേച്ചേരിയിൽ ഹുസൈൻ, കിളയിൽ മരയ്ക്കാർ, പൊതുവച്ചോലയിൽ ഷംസുദ്ദീൻ, താഴുശേരിൽ രാധാകൃഷ്ണൻ, വിരുത്തിയിൽ നജീവ്, മണ്ണമ്പറ്റയിൽ ജെയ്ജുമോൻ, കരിക്കളിൽ സിദ്ദിഖ്, പൊതുവച്ചോലയിൽ അബൂബക്കർ എന്നിവരാണ് കേസിലെ മുഖ്യപ്രതികളും മർദിച്ചവരും. കൊലപാതകക്കുറ്റവും പട്ടികവർഗ പീഡന നിരോധന നിയമവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.