Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

മരണം കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ

Madampu Kunjukuttan, Madampu Kunjukuttan death, Madampu Kunjukuttan passes away, Madampu Kunjukuttan age, Madampu Kunjukuttan family, Madampu Kunjukuttan films, Madampu Kunjukuttan books, Madampu Kunjukuttan scripts, മാടമ്പ് കുഞ്ഞുകുട്ടൻ, മാടമ്പ് കുഞ്ഞുക്കുട്ടൻ, indian express malayalam, IE malayalam

തൃശൂർ: പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടൻ (മാടമ്പ് ശങ്കരൻ നമ്പൂതിരി) അന്തരിച്ചു. 81 വയസ്സായിരുന്നു. മരണം കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ. തൃശൂർ അശ്വിനി ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഭാര്യ പരേതയായ സാവിത്രി അന്തർജനം. ജസീന മാടമ്പ്, ഹസീന മാടമ്പ് എന്നിവർ മക്കളാണ്.

ഏറെനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം പനിയെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

തൃശ്ശൂരിലെ കിരാലൂരിൽ ജനിച്ചു വളർന്ന മാടമ്പ് സംസ്കൃതം, ഹസ്ത്യായുർവേദം എന്നിവയിൽ പ്രാവിണ്യം നേടിയിരുന്നു. ഏറെ നാൾ സംസ്കൃത അധ്യാപകനായും ക്ഷേത്രപൂജാരിയായുമൊക്കെ ജോലി ചെയ്ത മാടമ്പ് കുറച്ചുകാലം ആകാശവാണിയിലും പ്രവർത്തിച്ചിരുന്നു.

അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, നിഷാദം, പാതാളം, അവിഘ്നമസ്തു, ഭ്രഷ്ട്, ആര്യാവർത്തം, അമൃതസ്യ പുത്രഃ, തോന്ന്യാസം, എന്തരോ മഹാനുഭാവുലു എന്നിവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

മാടമ്പിന്റെ ആദ്യ നോവലായ അശ്വത്ഥാമാവ് , കെ ആർ മോഹനൻ സിനിമ ആക്കിയപ്പോൾ ആ ചിത്രത്തിൽ നായകവേഷത്തെ അവതരിപ്പിച്ചതും മാടമ്പ് ആയിരുന്നു. ഇരുപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പൈതൃകം, കരുണം, ആറാം തമ്പുരാൻ, ആനച്ചന്തം, പോത്തൻ വാവ, വടക്കുംനാഥൻ, കാറ്റു വന്നു വിളിച്ചപ്പോൾ, അഗ്നിസാക്ഷി, ദേശാടനം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും മാടമ്പ് കുഞ്ഞുകുട്ടൻ ആയിരുന്നു. ഈ തിരക്കഥയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം മാടമ്പിനെ തേടിയെത്തി. ‘പരിണാമം’ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതിന് അഷ്ദോദ് അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരവും മാടമ്പ് നേടി. മകൾക്ക്, ഗൗരീശങ്കരം, സഫലം, ദേശാടനം എന്നീ ചിത്രങ്ങളുടെ തിരക്കഥയും മാടമ്പിന്റേതായിരുന്നു.

മുഖ്യമന്ത്രി അനുശോചിച്ചു

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അദ്ദേഹത്തിന്റെ നിര്യാണം സാഹിത്യ- സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണ്. ശ്രദ്ധേയനായ കഥാകൃത്തും തിരക്കഥാകൃത്തുമായിരുന്നു മാടമ്പ് കുഞ്ഞുക്കുട്ടൻ. ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Madampu kunjukuttan passes away

Next Story
ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓർമ; വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമംkr gouri amma, kr gouri amma passes away, kr gouri amma communist leader, kr gouri amma cpm, pinarayi viijayan, പിണറായി വിജയൻ, kr gouri amma kerala,ഗൗരി 'അമ്മ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com