തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന കേസിൽ എം വിൻസന്റ് എംഎൽഎയ്ക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗത്തിന് പുറമേ നാല് കുറ്റങ്ങളും വിൻസന്റിന് എതിരെ ചുമർത്തിയതായാണ് റിപ്പോർട്ടുകൾ.
നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്. ജനുവരി പതിനഞ്ചിന് കോടതി കുറ്റപത്രം പരിഗണിക്കും. അമ്പതിലധികം സാക്ഷിമൊഴികളുള്ള കുറ്റപത്രത്തിന് ആയിരത്തിലേറെ പേജ് വലിപ്പമുണ്ട്. ഒമ്പത് സാക്ഷികളുടെ രഹസ്യമൊഴികളും കുറ്റപത്രത്തിലുണ്ട്.
നെയ്യാറ്റിന്‍കര ഡിവൈഎസ്‌പിക്ക് ആയിരുന്നു കേസിന്റെ അന്വേഷണ ചുമതല. 2016 സെപ്റ്റംബര്‍ പത്തിനും നവംബര്‍ പതിനൊന്നിനും എംഎല്‍എ പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മയുടെ പരാതി. പിന്നീട് ജൂലൈ 22 നാണ് എംഎല്‍എ പിടിയിലായത്. ഒരുമാസത്തോളം റിമാന്‍ഡിലായിരുന്നു.