തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ എം.വിൻസ്ൻ്റ് എംഎൽഎയ്ക്ക് ജാമ്യം. പരാതിക്കാരെയോ സാക്ഷികളെയോ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന കർശന ഉപാധികളോടെയാണ് ജാമ്യം അനുവധിച്ചത്. തിരുവനന്തപുരം മുനിസപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവധിച്ചിരിക്കുന്നത്. പരാതിക്കാരി താമസിക്കുന്ന വാർഡിൽ പ്രവേശിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
വിൻസെൻറ് എംഎൽഎയ്ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരി 18 വര്‍ഷമായി മാനസിക രോഗത്തിന് ചികിത്സയിലാണെന്നും വീട്ടമ്മയുടെ സഹോദരനെ വിളിച്ചത് നല്ല ഉദ്ദേശത്തോടെയാണെന്നും എംഎൽഎയുടെ അഭിഭാഷകന്‍ കോടതിയിൽ അറിയിച്ചിരുന്നു.