തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച പരാതിയിൽ കോവളം എം.എൽ.എ എം വിൻസന്റിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. എം.എൽ.എയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. കള്ളക്കേസ് നൽകി എം.എൽ.എയെ കുടുക്കി എന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്. അതേസമയം എം.വിൻസന്റിന് എതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തി.
വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ കോവളം എം.എൽ.എ എം. വിൻസന്റിനെ അറസ്റ്റ് ചെയ്തത് സ്വാഭിവിക നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ഗുരുതരമായ ആരോപണമാണ് എം.എൽ.എക്ക് എതിരെ ഉള്ളത് എന്നും കേസ് അതിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് കേസ് അന്വേഷിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ പാളയത്തെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച് പാറശാല എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എംഎല്‍എയെ അറസ്റ്റ് ചെയ്തത്. എംഎൽഎ ഹോസ്റ്റലിൽനിന്നു പേരൂർക്കട പോലീസ് ക്ലബിൽ എത്തിച്ചതിനുശേഷമാണ് എംഎൽഎയുടെ അറസ്റ്റു രേഖപ്പെടുത്തിയത്