തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ കോവളം എം.എൽ.എ എം. വിൻസന്റിനെ അറസ്റ്റ് ചെയ്തത് സ്വാഭിവിക നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുതരമായ ആരോപണമാണ് എം.എൽ.എക്ക് എതിരെ ഉള്ളത് എന്നും കേസ് അതിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് കേസ് അന്വേഷിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ കോവളം എംഎല്‍എ എം.വിന്‍സന്റിനെ അൽപ്പസമയം മുൻപാണ് അറസ്റ്റ് ചെയ്തത്. പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ പാളയത്തെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച് പാറശാല എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എംഎല്‍എയെ അറസ്റ്റ് ചെയ്തത്. എംഎൽഎ ഹോസ്റ്റലിൽനിന്നു പേരൂർക്കട പോലീസ് ക്ലബിൽ എത്തിച്ചതിനുശേഷമാണ് എംഎൽഎയുടെ അറസ്റ്റു രേഖപ്പെടുത്തിയത്. പാറശാല എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എംഎൽഎയെ പോലീസ് ക്ലബിൽ എത്തിച്ചത്. പിന്നീട് അദ്ദേഹത്തെ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. ആത്മഹത്യ പ്രേരണ, പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വിൻസെന്‍റിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്

പിണറായി വിജയന്റെ ഫെയിസ് ബുക്ക് പോസ്റ്റ്:
സ്ത്രീകൾക്കെതിരായ ഏത് അതിക്രമവും കർക്കശമായി നേരിടും. സ്ത്രീത്വത്തിനു നേരെ നീളുന്ന കരങ്ങൾ ഏതു പ്രബലന്റേതായാലും പിടിച്ചു കെട്ടാനും നിയമത്തിനു മുന്നിലെത്തിച്ച് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടും. സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ കൾക്ക് തുല്യനീതി ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധമായ ഗവർമെന്റാണിത്.
തങ്ങൾ ആക്രമിക്കപ്പെട്ടാൽ സർക്കാർ തുണയുണ്ട് എന്ന ബോധം സ്ത്രീകളിൽ വളരുന്നത് ശുഭോദർക്കമാണ്. അത്തരം സുരക്ഷാ ബോധമാണ് പീഡനത്തെക്കുറിച്ചുള്ള പരാതി നിയമത്തിനു മുന്നിലെത്തിക്കാൻ അവരെ കൂടുതൽ പ്രാപ്തരാക്കുന്നത്. അത്തരം പരാതികൾ ഉയർന്നാൽ ദാക്ഷിണ്യമില്ലാതെ ഇടപെടുന്ന സമീപനം തുടരും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.