/indian-express-malayalam/media/media_files/uploads/2017/07/Vincent.jpg)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ രൂക്ഷ വിമർശനവുമായി പീഡന കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം.വിൻസന്റ്. കോടതിയിൽ ഹാജരാക്കാനായി പേരൂർക്കട പൊലീസ് ക്ലബിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോഴാണ് മാധ്യമപ്രവർത്തകരോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
"ഈ കേസ് കെട്ടിച്ചമച്ചതാണ്. താൻ നിരപരാധിയാണ്. തന്നെ കുടുക്കിയതിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ മാത്രമാണ്. അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദ്ദേശം നൽകിയത്. ഈ കേസിൽ എന്റെ നിരപരാധിത്വം തെളിയിക്കാനുള്ള പോരാട്ടം ഇന്നിവിടെ തുടങ്ങുന്നു", വിൻസന്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"വടക്കാഞ്ചേരി പീഡന കേസിൽ ആരോോപണ വിധേയനായ സിപിഎം കൗൺസിലർക്കെതിരെ പൊലീസ് ഇതുവരെയും നടപടിയെടുത്തിട്ടില്ല. എന്നാൽ ഈ കേസിൽ തന്നെ കുടുക്കാൻ മനപ്പൂർവ്വം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നതിന് വേറെ എന്ത് തെളിവാണ് വേണ്ടത്?", അദ്ദേഹം ചോദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.