തിരുവനന്തപുരം: മുസ്ലിം ലീഗ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായാണ് ലീഗിനെ സിപിഎം കണ്ടിട്ടുള്ളതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐ അടക്കമുള്ളവയോട് കൂട്ടുകൂടുന്ന സമയത്ത് ലീഗിനെ സിപിഎം വിമര്‍ശിച്ചിട്ടുണ്ട്. വര്‍ഗീയ നിറമുള്ള പാര്‍ട്ടിയെന്നൊക്കെ പറയുന്നത് വ്യത്യാസമുണ്ട്. മതത്തിന്റെ പേരില്‍ പ്രവര്ത്തുക്കുന്നതിന്റെ ഭാഗമായാണ് വര്‍ഗീയതയിലേക്ക് എത്തുന്നത്. ജനാധിപത്യരീതിയില്‍ ഒരു ന്യൂനപക്ഷ വിഭാഗത്തെ സംഘടിപ്പിച്ച് മുന്നോട്ടുവരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. മുസ്ലിം ലീഗുമായി ഇഎംഎസിന്റെ കാലത്ത് സിപിഎം കൈകോര്ത്തിട്ടുണ്ടല്ലോയെന്നും എം വി ഗോവിന്ദന് പറഞ്ഞു.
കോണ്‍ഗ്രസിലും ലീഗിലും യുഡിഎഫിലും പ്രശ്നങ്ങളുണ്ട്. വര്‍ഗീയതയ്ക്കെതിരെയും മതനിരപേക്ഷതയ്ക്ക് വേണ്ടിയും നിലകൊള്ളുന്ന ആരുമായും ദേശീയ അടിസ്ഥാനത്തില്‍ അതിവിശാലമായ ബന്ധം രൂപപ്പെടുത്തി മൂന്നോട്ടുപോകുന്നതില്‍ യാതൊരു തടസവുമില്ല. 1967 ലെ സര്‍ക്കാരില്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് ഭരണം നടത്തിയിട്ടുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി എടുത്ത നിലപാടിന്റെ ഭാഗമായാണ് സജി ചെറിയാന് രാജിവച്ചത്. അത് സംബന്ധിച്ച് കോടതി തന്നെ ഇപ്പോള്‍ കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. അദ്ദേഹത്തെ മന്ത്രിസഭയിലെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും നിലവില്‍ അദ്ദേഹത്തിനെതിരെ കേസ് ഇല്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.