തിരുവനന്തപുരം: ഗവർണറെ രൂക്ഷമായി വിമർശിച്ച് സിപിഎം. ഗവര്‍ണര്‍ പറയുന്നത് ലോകത്താരും വിശ്വസിക്കാത്ത കാര്യമാണെന്നും സമചിത്തതയില്ലാതെയാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഗവർണറുടെ ഭാഗത്ത് നിന്ന് പദവിക്ക് നിരക്കാത്ത സമീപനം ഉണ്ടാകുന്നത്. സർക്കാരിനും സർവകലാശാലയ്ക്കും എതിരെ തെറ്റായ പ്രചാരവേല നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബില്ലുകള്‍ ഒപ്പിടുമോയെന്ന് കാര്യത്തിൽ ആശങ്കയില്ല. എല്ലാ വഴിയും സര്‍ക്കാര്‍ ആലോചിക്കും. ഭരണഘടനാപരമായും നിയമപരമായും പ്രവർത്തിക്കാൻ ബാധ്യതയുള്ള ഗവർണര്‍ വസ്തുതകളെ പരിഗണിക്കുന്നില്ല. വിരട്ടാമെന്ന് കരുതേണ്ടെന്നും മാടമ്പിത്തരം വേണ്ടെന്നും ജനം നോക്കിയിരിക്കില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
സര്‍വകലാശാല നിയമന വിവാദത്തില്‍ ഗവര്‍ണറുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ രംഗത്തെത്തിയിരുന്നു. സര്‍വകശാലശാല നിയമന വിവാദത്തില്‍ ഗര്‍ണറുടെ പ്രസ്താവന അസംബന്ധമണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാലയിലെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സറ്റാഫ് അംഗത്തിന്റെ ബന്ധു നിയമനം മുഖ്യമന്ത്രി അറിയാതെ നിയമിക്കാന്‍ കഴിയുമോ എന്നായിരുന്നു ഗവര്‍ണറുടെ ചോദ്യം. എന്നാല്‍ ഗവര്‍ണര്‍ എന്ത് അസംബന്ധമാണ് പറയുന്നതെന്നും, എന്താണ് ഗവര്‍ണര്‍ക്ക് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രവൈറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശങ്ങളിലായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.