സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിനെ വിട്ടയച്ചു, ഇന്ന് ചോദ്യം ചെയ്തത് 10 മണിക്കൂറിലേറെ

സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന് ബന്ധമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ എസ്.രാജീവ് പറഞ്ഞു

Swapna Suresh, സ്വപ്ന സുരേഷ്, Gold Smuggling Case News, സ്വർണക്കടത്ത് കേസ് വാർത്തകൾ, Thiruvanathapuram Gold Smuggling, തിരുവനന്തപുരം സ്വർണക്കടത്ത്, Swapna Suresh, സ്വപ്ന സുരേഷ്, Sarith, സരിത്, Sivasankar, എം.ശിവശങ്കർ, Pinarayi Vijayan, പിണറായി വിജയൻ, Gold Smuggling, സ്വർണക്കടത്ത്, M Sivasankar, എം.ശിവശങ്കറിനെതിരെ മുഖ്യമന്ത്രി, IE Malayalam, ഐഇ മലയാളം

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. തുടർച്ചയായി രണ്ടാം ദിവസമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ഇന്നലെ ഒൻപത് മണിക്കൂറിലേറെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. ഇന്ന് പത്ത് മണിക്കൂറില്‍ അധികമാണ് ചോദ്യം ചെയ്തത്. അദ്ദേഹം ഇന്ന് തിരുവനന്തപുരത്തേക്ക് മടങ്ങി.

കൊച്ചിയിലെ എൻഐഎ ഓഫീസിൽവച്ചാണ് ഇന്നും ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ തുടരുമെന്നും കൊച്ചിയിൽ തന്നെ തുടരണമെന്നും ഇന്നലെ എൻഐഎ സംഘം ശിവശങ്കറിനെ അറിയിച്ചിരുന്നു.

കേസിന്റെ അന്വേഷണം ആദ്യ ഘട്ടത്തില്‍ മാത്രമാണെന്നും ഇതുപോലൊരു സുപ്രധാന കേസില്‍ എന്‍ഐഎ ദീര്‍ഘ സമയമെടുത്താകും അന്വേഷണം പൂര്‍ത്തിയാക്കുന്നതെന്നും ശിവശങ്കരന്റെ അഭിഭാഷകന്‍ എസ് രാജീവ് പറഞ്ഞു. ഇനിയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്തിൽ ശിവശങ്കറിനു നേരിട്ടു ബന്ധമുണ്ടെന്ന തരത്തിൽ അന്വേഷണസംഘത്തിനു തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ഗൂഢാലോചന നടത്താൻ ഏതെങ്കിലും തരത്തിൽ ശിവശങ്കർ സഹായം ചെയ്‌തു നൽകിയിട്ടുണ്ടോ എന്നാണ് എൻഐഎ ഇപ്പോൾ അന്വേഷിക്കുന്നത്. കേസിൽ ശിവശങ്കറിനെ സാക്ഷിയാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Read Also: Horoscope Today July 28, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

ഇന്നലെ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി ഏഴ് വരെ നീണ്ടു. ചോദ്യം ചെയ്യലിനുശേഷം കൊച്ചിയിൽ തന്നെ തങ്ങുകയായിരുന്നു അദ്ദേഹം. കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി.വന്ദന, ബെംഗളൂരുവിൽ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തു.

അതേസമയം, സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന് ബന്ധമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ എസ്.രാജീവ് പറഞ്ഞു. ശിവശങ്കർ തെറ്റുചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ട്. യുഎപിഎ നിലനിൽക്കാനുള്ള സാധ്യതയില്ല. സരിത്തിന്റെ മൊഴി ശിവശങ്കറിന് എതിരല്ല. സ്വർണക്കടത്ത് പിടിച്ച ശേഷം ശിവശങ്കർ പ്രതികളുമായി ബന്ധപ്പെട്ടിട്ടില്ല. എൻഐഎയുടെ ചോദ്യം ചെയ്യൽ സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും അഭിഭാഷകൻ പറഞ്ഞു. നേരത്തെ കസ്റ്റംസ് ഒൻപത് മണിക്കൂറും എൻഐഎ അഞ്ച് മണിക്കൂറും ശിവശങ്കറിനെ ചോദ്യം ചെയ്‌തിരുന്നു. ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികളിലെ വൈരുധ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യൽ.

Read Also:‘ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല’, പരസ്യം വിവാദത്തിൽ, ഫായിസിനു സമ്മാനം നൽകുമെന്ന് മിൽമ

ശിവശങ്കറിനു നേരിട്ടു ബന്ധമുണ്ടെന്ന തരത്തിൽ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്വപ്‌നയും സരിത്തും സന്ദീപുമായുള്ള പരിചയത്തിലൂടെ ശിവശങ്കറും സ്വര്‍ണക്കടത്തില്‍ പങ്കാളിയായോ എന്നതിനാണ് എന്‍ഐഎ പ്രധാനമായും ഉത്തരം തേടുന്നത്. നേരിട്ട് പങ്കാളിയല്ലെങ്കിലും സ്വര്‍ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു, പിടിച്ചുവച്ച സ്വർണം വിട്ടുകിട്ടാൻ ഇടപെടൽ​ നടത്തിയിട്ടുണ്ടോ, ഗൂഢാലോചനയ്‌ക്ക് സൗകര്യം ഒരുക്കിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്. ശിവശങ്കറുമായി അടുത്ത സൗഹൃദം മാത്രമാണുള്ളതെന്നും സ്വർണക്കടത്തിൽ ശിവശങ്കറിനു യാതൊരു പങ്കുമില്ലെന്നും സ്വപ്‌ന കസ്റ്റംസിനു മൊഴി നൽകിയിട്ടുണ്ട്.

തുറുമുഖം വഴിയും സ്വര്‍ണം കടത്തി, ഉന്നതര്‍ക്ക് ബന്ധം

യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികള്‍ വിമാനത്താവളങ്ങളിലൂടെയും തുറമുഖങ്ങളിലൂടെയും അനവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് എന്‍ഐഎ. മാതൃഭൂമി ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം കൂടാതെ മറ്റ് വിമാനത്താവളങ്ങളും കടത്തിന് ഉപയോഗിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം. ഉന്നത സ്വാധീനമുള്ള വ്യക്തികള്‍ സ്വര്‍ണക്കള്ളക്കടത്ത് ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്നും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയ്ക്കകത്തും പുറത്തുമുള്ളവരാണ് ഇവര്‍. കേസുമായി ബന്ധപ്പെട്ട് നയതന്ത്ര പ്രതിനിധികളേയും ഉന്നത ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യണമെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റമീസ് കസ്റ്റഡിയിൽ

സ്വർണക്കടത്ത് കേസിലെ പ്രതിയായ കെ.ടി.റമീസ് കസ്റ്റഡിയിൽ. ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണിയാണ് റമീസെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.

സ്വപ്‌ന അടക്കമുള്ള പ്രതികൾ കസ്റ്റംസ് കസ്റ്റഡിയിൽ

സ്വർണക്കടത്തുകേസ് പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും ശനിയാഴ്‌ചവരെ എറണാകുളം എസിജെഎം കോടതി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ മറ്റ് പ്രതികളായ ഫൈസല്‍ ഫരീദിനും റബിൻസിനുമെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു.

കോൺസുലേറ്റിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കസ്റ്റംസ്, അന്വേഷണം മുറുകുന്നു

യുഎഇ കോണ്‍സുലേറ്റിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കസ്റ്റംസ്. സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ ജീവനക്കാർക്ക് പങ്കുള്ളതായി നേരത്തെ ആരോപണമുയർന്നിരുന്നു. ഇതേ തുടർന്നാണ് കോൺസുലേറ്റിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർ അറ്റാഷെയുമായി സംസാരിച്ചു.

റമീസിനു കുരുക്ക്

സ്വര്‍ണക്കടത്തു കേസിെല പ്രതി കെ.ടി.റമീസ‌ിെനതിരെ നടപടിയുമായി വനംവകുപ്പും. വാളയാര്‍ മ്ളാവ് വേട്ടക്കേസില്‍ റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. 2014 ലെ മാൻവേട്ട കേസിൽ പ്രതിയാണ് റമീസ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: M sivasankar swapna suresh gold smuggling case news wrap july 28 updates

Next Story
‘ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല’, പരസ്യം വിവാദത്തിൽ, ഫായിസിന് മിൽമയുടെ സമ്മാനംMilma, മിൽമ, Milma Malabar, മിൽമ മലബാർ, Muhammed Faayiz, മുഹമ്മദ് ഫായിസ്, ചെലോൽത് ശരിയാവും ചെലോൽത് ശരിയാവില്ല, Viral Video, വെെറൽ വീഡിയോ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com