തിരുവനന്തപുരം: കള്ളപ്പണ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരായ കുറ്റപത്രം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് സമർപ്പിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് കുറ്റപത്രം നല്‍കുക.
ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫിസിലെ സംഘവും ചേര്‍ന്നാണ് സ്വര്‍ണം കടത്തിയതെന്നും ലോക്കറിലെ ഒരുകോടി രൂപ ശിവശങ്കറിന് ലൈഫ് മിഷന് ഇടപാടില്‍ ലഭിച്ച കോഴയാണെന്നും വ്യക്തമാക്കിയായിരിക്കും കുറ്റപത്രം. സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിലെ ഒരു കോടി രൂപയും സ്വര്‍ണവും കണ്ടുകെട്ടാന്‍ ഇഡി നടപടി തുടങ്ങി.
Read Also: കൊറോണ വെെറസിന്റെ പുതിയ വകഭേദം: ബ്രിട്ടനിൽ കൂടുതൽ പേരിൽ, ജാഗ്രത
ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ട് 60 ദിവസം പിന്നിട്ടു. ശിവശങ്കറിനെതിരെ ഗുരുതര കുറ്റകൃത്യങ്ങളായിരിക്കും എൻഫോഴ്സ്മെന്റ് നൽകുന്ന കുറ്റപത്രത്തിൽ ഉണ്ടാകുക. ശിവശങ്കറിന് സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാനാണ് എൻഫോഴ്സ്മെന്റ് കരുക്കൾ നീക്കുന്നത്.