scorecardresearch
Latest News

ശിവശങ്കർ വഞ്ചകൻ; ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമെന്ന് ജി.സുധാകരൻ

ഐഎഎസുകാർക്കിടയിൽ വിശ്വാസവഞ്ചകർ ഉണ്ടെന്നും കൂടുതൽ ശിവശങ്കരൻമാരെ സൃഷ്ടിക്കാൻ സമ്മതിക്കില്ലെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

ശിവശങ്കർ വഞ്ചകൻ; ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമെന്ന് ജി.സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ജി.സുധാകരൻ. സര്‍ക്കാരിനോട് ശിവശങ്കരന്‍ വിശ്വാസവഞ്ചനകാട്ടി. ദുര്‍ഗന്ധം ശിവശങ്കരന്‍ വരെ മാത്രമേയുള്ളൂ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടില്ല. സ്വപ്‌നയുമായുള്ള സൗൃഹദം മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ലൈഫ് മിഷന്‍ പദ്ധി കരാറുകരാനില്‍നിന്ന് സ്വപ്‌ന പണം വാങ്ങിയതിന് സർക്കാർ എന്ത് പിഴച്ചുവെന്നും അദ്ദേഹം ചോദിച്ചു.

Read More: കള്ളപ്പണം: ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

മുഖ്യമന്ത്രി അറിഞ്ഞ് കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അറിയാതെ ചെയ്ത കുറ്റങ്ങൾക്ക് ഭരണഘടനാ ബാധ്യതയില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഐഎഎസുകാർക്കിടയിൽ വിശ്വാസവഞ്ചകർ ഉണ്ടെന്നും കൂടുതൽ ശിവശങ്കരൻമാരെ സൃഷ്ടിക്കാൻ സമ്മതിക്കില്ലെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

“അയാള്‍ക്ക് അവരുമായി കൂട്ടുകൂടേണ്ട വല്ല ആവശ്യവുമുണ്ടോ? അയാള്‍ ഒരു വിശ്വാസവഞ്ചകനാണ്. ഭരണഘടനാപരമായി ശിക്ഷിക്കപ്പെടണം. അതയാള്‍ക്ക് കിട്ടും. എന്നാല്‍ അയാള്‍ക്ക് സ്വര്‍ണക്കച്ചവടത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ല. എന്നാല്‍ ഇവരുമായി ചേര്‍ന്ന് നടത്തിയ സൗഹൃദങ്ങള്‍ അപമാനകരമാണ്. അതിനാണ് സസ്‌പെന്‍ഡ് ചെയ്തത്. ഞങ്ങള്‍ ശിവശങ്കരന്മാരുടെയും സ്വപ്‌നയുടെയും ആരാധകരല്ല,” ജി. സുധാകരന്‍ പറഞ്ഞു.

Read More: സ്വർണക്കടത്ത്: എം.ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

ഇതാദ്യമായാണ് സർക്കാറിലെ ഉന്നതസ്ഥാനത്തിരിക്കുന്ന ഓരാൾ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ഈ രിതിയിൽ പരസ്യമായി തള്ളിപ്പറയുന്നത്.

പ്രതിപക്ഷത്തിനെതിരെയും സുധാകരൻ കടുത്ത വിമർശനം ഉന്നയിച്ചു. രാമായണമാസത്തില്‍ കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും രാക്ഷസീയമായ ചിന്തകളാണ് വച്ചുപുലര്‍ത്തുന്നതെന്നും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കളളപ്രചാരണങ്ങളും വ്യക്തിഹത്യകളും നടത്തിക്കൊണ്ട് സര്‍ക്കാരിനെ താഴെയിറക്കാമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷത്തിന്റെ കുപ്രചരണമെന്നും അദ്ദേഹം ആരോപിച്ചു.

ഒരു അഴിമതി ആരോപണം പോലും സര്‍ക്കാരിനെതിരെ ഉന്നയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. അതൊരുവലിയ നേട്ടമാണ്. കാലം ആ നേട്ടം സുവര്‍ണ അക്ഷരങ്ങളില്‍ എഴുതിവെച്ചിട്ടുണ്ട്. സര്‍ക്കാരിനെ മൊത്തത്തില്‍ പറയുന്നതിന് പകരം മുഖ്യമന്ത്രിയെ വേട്ടയാടുകയാണെന്ന് സുധാകരൻ ആരോപിച്ചു.

അതേസമയം, സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ.

സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗണ്യമായ സ്വാധീനമുണ്ടെന്ന് ചോദ്യം ചെയ്യലിൽ മനസിലാക്കാൻ സാധിച്ചതായി എൻഫോഴ്‌സ്മെന്റ്‌ കോടതിയെ അറിയിച്ചിട്ടുണ്ട്. ശിവശങ്കറുമായി അടുത്തബന്ധമാണെന്ന് ചോദ്യം ചെയ്യലിനിടെ സ്വപ്ന അന്വേഷണസംഘത്തോടു വെളിപ്പെടുത്തിയിട്ടുണ്ട്. സ്വപ്നയുടെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്നത് ശിവശങ്കറിന് അറിയാമായിരുന്നുവെന്നും ഇഡി പറഞ്ഞിരുന്നു.

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് ധനസമാഹരണാർഥം മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ള ഉന്നതതലസംഘം യുഎഇയിൽ സന്ദർശനം നടത്തിയിരുന്നു. ഈ സമയം സ്വപ്നയും ശിവശങ്കറും തമ്മിൽ കൂടിക്കാഴ്ചകളുണ്ടായിട്ടുണ്ട്. സ്വപ്നയുൾപ്പെടെ മൂന്നു പ്രതികൾക്കും ഉന്നതരായ പല വ്യക്തികളുമായും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: M sivasankar betrayed government says minister g sudhakaran