/indian-express-malayalam/media/media_files/uploads/2020/07/sivasankar.jpg)
കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്‌ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ ഫയൽ ചെയ്‌തു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ തെളിവില്ലെന്നും എൻഫോഴ്‌സ്‌മെന്റിന്റെ റിപ്പോർട്ടിൽ വെെരുദ്ധ്യമുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. തനിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്നും ഹർജിയിൽ പറയുന്നു. ശിവശങ്കറിന്റെ ജാമ്യഹർജി ഹെെക്കോടതി തിങ്കളാഴ്‌ച പരിഗണിക്കും.
കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കര്‍ ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിലാണ്. കള്ളപ്പപ്പണം ഒളിപ്പിക്കാൻ അറിഞ്ഞുകൊണ്ട് കൂട്ടുനിന്നു എന്നത് കുറ്റകരമാണെന്ന് കണ്ടെത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ശിവശങ്കർ പണം ഒളിപ്പിക്കാൻ സഹായിച്ചുവെന്ന് സ്വപ്‌നയുടെ മൊഴിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണം പ്രാരംഭ ദിശയിലാണെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്നും കേസിന്റെ മെറിറ്റിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ലോക്കറിലെ പണത്തെ സംബന്ധിച്ച് അന്വേഷണം തുടരേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ശിവശങ്കറെ നാളെ ജയിലിൽ ചോദ്യം ചെയ്യാൻ വിജിലൻസിന് കോടതി അനുമതി നൽകി. രാവിലെ 10 മുതൽ വെെകീട്ട് അഞ്ച് വരെ ചോദ്യം ചെയ്യാം. തുടർച്ചയായി ചോദ്യം ചെയ്യരുത്. ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും അരമണിക്കൂർ വിശ്രമം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us