Latest News

എം ശിവശങ്കറിന് സ്പോർട്സ് – യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമനം

സ്‍പെൻഷൻ കാലാവധി പൂർത്തിയാക്കി ഇന്ന് രാവിലെയാണ് അദ്ദേഹം സർവീസിൽ തിരികെ പ്രവേശിച്ചത്

Sivasankar

തിരുവനന്തപുരം: സസ്‌പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സ്‌പോര്‍ട്‌സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. സ്‍പെൻഷൻ കാലാവധി പൂർത്തിയാക്കി ഇന്ന് രാവിലെയാണ് അദ്ദേഹം സർവീസിൽ തിരികെ പ്രവേശിച്ചത്.

രാവിലെ സെക്രട്ടറിയേറ്റിലെത്തി ചീഫ് സെക്രട്ടറിയെ കണ്ട ശിവശങ്കറിന് ഉച്ചയോടെയാണ് പുതിയ നിയമനം നൽകികൊണ്ടുള്ള ഉത്തരവിറങ്ങിയത്. ചൊവ്വാഴ്ചയാണ് ശിവശങ്കറിനെ തിരികെ സർവീസിലെടുക്കാനുള്ള ഉദ്യോഗസ്ഥതല സമിതിയുടെ ശിപാർശയിൽ മുഖ്യമന്ത്രി ഒപ്പുവെച്ചത്. എന്നാൽ ഏത് പദവി നൽകുമെന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല.

ഒരു വർഷത്തിനും അഞ്ചു മാസത്തിനും ശേഷമാണു ശിവശങ്കർ സർവിസിൽ തിരിച്ചെത്തുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായുള്ള ബന്ധത്തെത്തുടർന്ന് 2020 ജൂലൈ 16നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്. ഒരു വർഷത്തേക്ക് ആയിരുന്നു ആദ്യം സസ്‌പെൻഡ് ചെയ്തത്. അതിന്റ കാലാവധി അവസാനിക്കും മുൻപ് അത് ആറ് മാസത്തേക്ക് കൂടി സ്‍പെൻഷൻ നീട്ടിയിരുന്നു. എന്നാൽ അതിന്റെ കാലാവധിയും അവസാനിച്ചതോടെയാണ് തിരിച്ചെടുക്കാൻ ചിഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശിപാർശ നൽകിയത്.

Also Read: ശിവശങ്കറിനെ തിരിച്ചെടുത്തതിലൂടെ പുറത്തുവരുന്നത് മുഖ്യമന്ത്രിയുടെ കള്ളക്കളി: രമേശ് ചെന്നിത്തല

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: M sivasankar appointed as sports and youth affairs department principal secretary

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express