കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എം ലീലാവതിക്ക്. ‘ശ്രീമദ് വാത്മീകീ രാമായണ’ എന്ന സംസ്കൃത കൃതിയുടെ വിവര്‍ത്തനത്തിനാണ് പുരസ്കാരം. 50000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കെ ജയകുമാര്‍, കെ മുത്തുലക്ഷ്മി, കെഎസ് വെങ്കിടാചലം എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
എഴുത്തുകാരി, നിരൂപക, അധ്യാപിക എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് എം ലീലാവതി. തലശ്ശേരി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാളായി വിരമിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്. എഴുത്തച്ഛന് അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്.
Read More: ലീലാവതി: അലിവുകളിലെ വര്‍ണ്ണരാജികള്‍
തകഴിയുടെ ‘ചെമ്മീന്‍’ രാജസ്ഥാനിയിലേക്ക് തർജ്ജമ ചെയ്ത മനോജ് കുമാർ സ്വാമിക്കും പുരസ്കാരം. ‘നാ ബാര്‍ ജാല്’ എന്നാണ് പുസ്തകത്തിന്റെ പേര്. ‘മണിയന് പിള്ളയുടെ ആത്മകഥ’ എന്ന പുസ്തകം തമിഴിലേക്ക് തര്‍ജ്ജമ ചെയ്ത കുളച്ചല്‍ മുഹമ്മദ് യൂസഫിനും പുരസ്കാരം ലഭിച്ചു. ‘തിരുട്ടല്‍ മണിയന്‍പിള്ള’ എന്നാണ് പുസ്തകത്തിന്റെ പേര്.