കരളില്‍ അണുബാധ: എം.ഐ.ഷാനവാസ് എംപിയുടെ നില ഗുരുതരമായി തുടരുന്നു

ഈ മാസം രണ്ടിനാണ് കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി ഷാനവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം: വയനാട് എംപി എം.ഐ.ഷാനവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് അണുബാധയുണ്ടായത് കാരണമാണ് അദ്ദേഹത്തെ ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ഈ മാസം രണ്ടിനാണ് കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി ഷാനവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും രണ്ട് ദിവസത്തിനു ശേഷം അണുബാധയുണ്ടാവുകയായിരുന്നു. തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രമുഖർ ഇന്നലെ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ, ഹൈബി ഈഡന്‍ എംഎൽഎ, ടി.സിദ്ധിഖ് എന്നിവരും ഷാനവാസിനെ സന്ദർശിച്ചു. കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാൽ ഡയാലിസിസും നടത്തുന്നുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: M i shanavas m p hospitalized after complaining virus affection in liver

Next Story
ഒരേ ശബ്ദം: കോണ്‍ഗ്രസ്- ബിജെപി ശബരിമല പ്രചാരണ യാത്രകള്‍ക്ക് ഇന്ന് തുടക്കം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express