scorecardresearch

'ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസനെപ്പോലെ ഒരിക്കൽ മാലയിട്ടാൽ പിന്നെ ഊരുകയില്ലേ?; സുരേന്ദ്രനെതിരെ എം.ബി.രാജേഷ്

മാലയിട്ടാൽ ക്ഷൗരം ചെയ്യരുതെന്നിരിക്കെ, അപൂർണ്ണമായി ക്ഷൗരം ചെയ്ത മുഖവുമായി നിലയ്ക്കലിൽ പ്രത്യക്ഷപ്പെട്ട സുരേന്ദ്രന് ആചാരം ലംഘിക്കാമോ?- എം.ബി.രാജേഷ്

മാലയിട്ടാൽ ക്ഷൗരം ചെയ്യരുതെന്നിരിക്കെ, അപൂർണ്ണമായി ക്ഷൗരം ചെയ്ത മുഖവുമായി നിലയ്ക്കലിൽ പ്രത്യക്ഷപ്പെട്ട സുരേന്ദ്രന് ആചാരം ലംഘിക്കാമോ?- എം.ബി.രാജേഷ്

author-image
WebDesk
New Update
'ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസനെപ്പോലെ ഒരിക്കൽ മാലയിട്ടാൽ പിന്നെ ഊരുകയില്ലേ?; സുരേന്ദ്രനെതിരെ എം.ബി.രാജേഷ്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപി നേതാവ് കെ.സുരേന്ദ്രനേയും ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയേയും വിമര്‍ശിച്ച് എം.ബി.രാജേഷ് എംപി. വൃശ്ചികം ഒന്നിന് ഹർത്താൽ എന്നത് പരമ്പരാഗത ആചാരമാണോയെന്ന് അദ്ദേഹം ചോദിച്ചു. അലമ്പുണ്ടാക്കാൻ വന്ന സുരേന്ദ്രൻ 41 ദിവസം വ്രതമെടുത്തോയെന്നും അദ്ദേഹം ചോദിച്ചു.

Advertisment

'ശബരിമലയ്ക്ക് മാലയിട്ടാൽ ക്ഷൗരം ചെയ്യരുതെന്നിരിക്കെ രാമേശ്വരത്തെ ക്ഷൗരം പോലെ അപൂർണ്ണമായി ക്ഷൗരം ചെയ്ത മുഖവുമായി നിലയ്ക്കലിൽ പ്രത്യക്ഷപ്പെട്ട സുരേന്ദ്രന് ആചാരം ലംഘിക്കാമോ? ഇന്നലെ നെടുമ്പാശ്ശേരിയിൽ കണ്ട സുരേന്ദ്രൻ കറുത്ത വസ്ത്രത്തിലല്ലായിരുന്നല്ലോ. അപ്പോൾ 41 ദിവസത്തെ വ്രതം അയാൾക്ക് ലംഘിക്കാമോ? ശശികലയും 41 ദിവസം വ്രതമെടുത്തതിന് തെളിവെന്താ? ശശികല നാലു തവണ ശബരിമലയ്ക്ക് വരുന്നത് ഭക്തി മൂത്ത് ഇരിക്കപ്പൊറുതിയില്ലാതെയാണല്ലോ! അതോ ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസനെപ്പോലെ ഒരിക്കൽ മാലയിട്ടാൽ പിന്നെ ഊരുകയേയില്ലെന്നാണോ,' രാജേഷ് ചോദിച്ചു.

രാജേഷ് എംപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ഇപ്പോൾ സുരേന്ദ്രൻ നിലയ്ക്കലിൽ അലമ്പുണ്ടാക്കുന്നത് ടിവിയിൽ കണ്ടു. ഇന്നലെ ശശികലയുടെ ഊഴമായിരുന്നു. ശശികലയുടെ നേതൃത്വത്തിൽ വൃശ്ചികം ഒന്നാം തീയതി അലമ്പാക്കി ഹർത്താൽ ആചരിച്ചു. അയ്യപ്പഭക്തരേയും അല്ലാത്തവരേയുമെല്ലാം പെരുവഴിയിലാക്കി. അല്ല ഒന്നു ചോദിച്ചോട്ടെ, വൃശ്ചികം ഒന്നിന് ഹർത്താൽ എന്നത് പരമ്പരാഗത ആചാരമാണോ? ഇന്ന് അലമ്പുണ്ടാക്കാൻ വന്ന സുരേന്ദ്രൻ 41 ദിവസം വ്രതമെടുത്തോ? ശബരിമലയ്ക്ക് മാലയിട്ടാൽ ക്ഷൗരം ചെയ്യരുതെന്നിരിക്കെ രാമേശ്വരത്തെ ക്ഷൗരം പോലെ അപൂർണ്ണമായി ക്ഷൗരം ചെയ്ത മുഖവുമായി നിലയ്ക്കലിൽ പ്രത്യക്ഷപ്പെട്ട സുരേന്ദ്രന് ആചാരം ലംഘിക്കാമോ? ഇന്നലെ നെടുമ്പാശ്ശേരിയിൽ കണ്ട സുരേന്ദ്രൻ കറുത്ത വസ്ത്രത്തിലല്ലായിരുന്നല്ലോ. അപ്പോൾ 41 ദിവസത്തെ വ്രതം അയാൾക്ക് ലംഘിക്കാമോ? ശശികലയും 41 ദിവസം വ്രതമെടുത്തതിന് തെളിവെന്താ? ശശികല നാലു തവണ ശബരിമലയ്ക്ക് വരുന്നത് ഭക്തി മൂത്ത് ഇരിക്കപ്പൊറുതിയില്ലാതെയാണല്ലോ! അതോ ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസനെപ്പോലെ ഒരിക്കൽ മാലയിട്ടാൽ പിന്നെ ഊരുകയേയില്ലെന്നാണോ?

ശശികലയും സുരേന്ദ്രനുമൊക്കെ എല്ലാം തികഞ്ഞ വിശ്വാസികളാണെന്നല്ലേ തള്ള്. മനുസ്മൃതിയനുസരിച്ച് ഒരുവൻ അനുഷ്ഠിക്കേണ്ടതും അഗ്നി പുരാണം 155-ാം അധ്യായത്തിൽ കാണുന്നതുമായ നിത്യപൂജാവിധികളെല്ലാം ലംഘിക്കാതെ പാലിക്കുന്നവരാണല്ലോ ഇവരൊക്കെ. നിത്യപൂജാവിധികളുടെ പട്ടിക വേണോ? ഒന്നൊത്തു നോക്കാം.

Advertisment

പുരാണിക് എൻസൈക്ലോപീഡിയ പറയുന്നത് ദുഷ്ടമൃഗങ്ങൾ നിറഞ്ഞ ആ വനപ്രദേശത്ത് മനുഷ്യർ താമസിച്ച് എന്നും പൂജയും മറ്റും നടത്താൻ പ്രയാസമുള്ളതു കൊണ്ടാണ് ശബരിമലയിൽ നിത്യപൂജയില്ലാത്തത് എന്നാണ്. പിന്നെയത് എല്ലാ മലയാള മാസവും ഒന്നാം തീയതിയും അത് പിന്നീട് ആദ്യത്തെ അഞ്ചു ദിവസങ്ങളായി ദീർഘിപ്പിച്ച് പരിഷ്കരിച്ചതും എന്തുകൊണ്ടായിരുന്നു.? വിശ്വാസം ശാശ്വതമാകുമ്പോൾ തന്നെ ആചാരം കാലത്തിനും സാഹചര്യങ്ങൾക്കുമനുസരിച്ച് മാറുന്നതാണെന്ന ലളിത സത്യം മാത്രമാണിത്.

ടെലിവിഷൻ ക്യാമറകളുടെ കാലത്ത് ക്ഷൗരം ചെയ്യാതെ നീട്ടി വളർത്തിയ താടിയും മുടിയുമൊക്കെയായിട്ട് സുരേന്ദ്രന് ശബരിമലയ്ക്ക് പോകാനൊക്കുമോ? സാഹചര്യമനുസരിച്ചുള്ള അഡ്ജസ്റ്റ്മെന്റായി അത് കണക്കാക്കാം. പക്ഷേ, സ്ത്രീ പ്രവേശനത്തിൽ ഏത് സുപ്രീം കോടതി പറഞ്ഞാലും ഒരു അഡ്ജസ്റ്റുമെന്റുമില്ല.

Mb Rajesh Sabarimala K Surendran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: