എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി

യൂസഫലിയെയും ഭാര്യ ഷാജിറയെയും കൊച്ചി ലേക് ഷോർ ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി: കൊച്ചി: പ്രമുഖ വ്യവസായി എം.എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. കൊച്ചി കുമ്പളം ടോൾ പ്ലാസക്ക് സമീപത്തെ ചതുപ്പ് നിലത്തിലാണ് ഹെലികോപ്റ്റർ ഇടിച്ചിറക്കിയത്. യാത്രക്കാരും പൈലറ്റും സുരക്ഷിതരാണ്. സാങ്കേതിക തകരാറാണ് കാരണം

യൂസഫലിക്കൊപ്പം അദ്ദേഹത്തിൻറെ ഭാര്യയും ഉണ്ടായിരുന്നു. ആകെ അഞ്ച് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. യൂസഫലിയെയും ഭാര്യ ഷാജിറയെയും കൊച്ചി ലേക് ഷോർ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.

MA Yusuf Ali, lulu, യൂസഫലി, ലുലു, ഹെലികോപ്ടർ, iemalayalam, ഐഇ മലയാളം

കടവന്ത്രയിൽ നിന്നും ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ പോകവെയാണ് അപകടം. തുടർന്ന് പറക്കാനാവാത്ത സാഹചര്യമുണ്ടായതോട കുമ്പളം കഴിഞ്ഞ് പനങ്ങാട് ചതുപ്പിലാണ് കോപ്റ്റർ ഇടിച്ചിറക്കിയത്. സ്ഥലത്ത് അഗ്നിരക്ഷാസേനയും പോലീസും പരിശോധന നടത്തുന്നുണ്ട്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യൂസഫലിയെയും ഒപ്പമുണ്ടായിരുന്നവരെയും ആശുപത്രിയിലേക്ക് മാറ്റാൻ സഹായിച്ചത്.

ജനവാസ കേന്ദ്രത്തിന് മുകളില്‍ വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഹെലിക്കോപ്റ്റർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപ് സർവീസ് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിലെ ചതുപ്പിലേക്കാണ് ഇടിച്ചിറക്കിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Lulu group chairman ma yusuf ali chopper emergency landing

Next Story
മന്‍സൂര്‍ വധകേസ് പ്രതിയുടെ മരണത്തിൽ ദുരൂഹത: ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com