കോഴിക്കോട്: കോഴിക്കോട് പാചകവാതക ടാങ്കര്‍ മറിഞ്ഞു. മൊകവൂരിന് സമീപം രാമനാട്ടുകര-വെങ്ങളം ബൈപാസിലാണ് അപകടം നടന്നത്. അപകടത്തില്‍ ഡ്രൈവറും ക്ലീനറും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

മംഗലാപുരത്തുനിന്ന് ചേളാരിയിലെ ബോട്ടിലിങ് പ്ലാന്‍റിലേക്ക് പോയ ടാങ്കറാണ് അപകടത്തില്‍പെട്ടത്. കാറിനെ മറി കടക്കാന്‍ ശ്രമിക്കവെ പുലര്‍ച്ചയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ടാങ്കര്‍ തലകീഴേയായാണ് മറിഞ്ഞത്. വാതകച്ചോര്‍ച്ചയുണ്ടാവാഞ്ഞത് വന്‍ അപകടമാണ് ഒഴിവാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ