കൊച്ചി: സംസ്ഥാനത്ത് നാളെ മുതല്‍ പാചകവാതക ട്രക്ക് ഡ്രൈവര്‍മാര്‍ അനിശ്ചിത കാലത്തേക്ക് സമരം തുടങ്ങാന്‍ തീരുമാനിച്ചു. ശമ്പള വർദ്ധന ആവശ്യപ്പെട്ട് എൽപിജി ഡ്രൈവർമാർ ലേബർ കമീഷണറുമായി ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരത്തിലേക്ക് കടക്കാന്‍ തീരുമാനമായത്.

സമരം തുടങ്ങിയാൽ ആറ് പ്ലാൻറുകളിൽ നിന്നുള്ള എൽ.പി.ജി വിതരണം തടസ്സപ്പെടും. ഇതോടെ സംസ്ഥാനത്ത് പാചക വാതക വിതരണം നിലക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ