കൊച്ചി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് 101 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2095.50 രൂപയായി.
വാണിജ്യ സിലിണ്ടറിനു ഡൽഹിയിൽ 2101 രൂപയും ചെന്നൈയിൽ 2,233 രൂപയുമാണ് ഇപ്പോൾ. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വില ഉയർത്തിയിട്ടില്ല. നവംബർ ഒന്നിന് വാണിജ്യ സിലിണ്ടറിന് 278 രൂപ കൂട്ടിയിരുന്നു. അതിനു പിന്നാലെയാണ് ഈ മാസം ഒന്നിനും വില വർധിപ്പിച്ചിരിക്കുന്നത്.
Also Read: തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവ്വീസുകൾ നാളെ മുതൽ