തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ വരുന്ന മൂന്ന് ദിവസം കൂടി കേരളത്തിൽ ശക്തമായി മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതിശക്തമായി കാറ്റ് വീശാൻ സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളത്തിന്റെ വടക്കൻ ജില്ലകളിലും മലയോര മേഖലകളിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യത. അതേസമയം തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മഴ വലിയ വെല്ലുവിളി ഉയർത്തില്ലെന്നാണ് വിവരം. എന്നാൽ കേരള തീരത്തും ലക്ഷദ്വീപ് തീരത്തിലും 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. ഇത് 60 കിലോമീറ്റർ വരെ വേഗം പ്രാപിച്ചേക്കും.

സം​സ്​​ഥാ​ന​ത്ത്​ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ​പ്ര​ഖ്യാ​പി​ച്ചി​രു​ന്ന അ​തി​ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ്​ ബു​ധ​നാ​ഴ്​​ച അ​വ​സാ​നി​ച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇതോടെ ഈ മാസം 17 വരെ മഴ തുടരുമെന്ന് ഉറപ്പായി.

മഴ അതിശക്തമായി പെയ്‌തതോടെ ര​ണ്ടുമ​ര​ണ​വും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്​. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ താ​​ഴെ​​ക്കോ​​ട് ഷം​​സു​​ദ്ദീ​​​​ന്റെ ഏ​​ക മ​​ക​​ൻ മു​​ഹ​​മ്മ​​ദ്‌ ഷാ​​മി​​ൽ വീ​​ടി​​ന് സ​​മീ​​പ​​ത്തെ തോ​​ട്ടി​​ലെ ഒ​​ഴു​​ക്കി​​ൽ​​പെ​​ട്ടാണ്​ മ​​രി​​ച്ച​​ത്. തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം പു​തു​ക്കു​റി​ച്ചി​യി​ൽ വ​ള്ളം മ​റി​ഞ്ഞ്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യും മ​രി​ച്ചു. സം​സ്​​ഥാ​ന​ത്ത്​ 42 ഓളം വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും അഞ്ച്​ വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നതായുമാണ് കണക്ക്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ