ന്യൂനമർദം: അതിശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത നിർദേശമുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ദുരന്ത നിവാരവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്

rain, kerala rain, cyclone, ie malayalam
ഫൊട്ടോ: നിതിന്‍ കെ

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചു തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15നു മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും റെഡ് അലർട്ട് പുറപ്പെടുവിച്ചു.

ഇന്നലെ രാവിലെയോടെ രൂപപ്പെട്ട ന്യൂനമർദം പതിനഞ്ചോടെ ലക്ഷദ്വീപിനടുത്ത് കൂടുതൽ ശക്തിപ്രാപിച്ച് 16ന് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും ഇന്നു മുതൽ 17 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും അതിതീവ്ര മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണെന്നതിനാൽ സംസ്ഥാനത്ത് റെഡ് അലർട്ടിന് സമാനമായ തയാറെടുപ്പുകൾ നടത്താനാണ് നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

വീഡിയോ: തൃശൂർ വെളിയൻകോട് പത്തുമുറിയിലുണ്ടായ കടൽക്ഷോഭം

ചില ജില്ലകളില്‍ വിവിധ ദിവസങ്ങളില്‍ അതിശക്തമായതോ ശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശകതമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 24 മണിക്കൂറില്‍ 64.5 മുതല്‍ 115 മെില്ലി മീറ്റര്‍ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീന്‍ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

അലർട്ട് ഇങ്ങനെ

 • മേയ് 13: ലക്ഷദ്വീപ്-റെഡ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം- ഓറഞ്ച്. കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം – യെല്ലോ. പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്-ഗ്രീൻ.
 • മേയ് 14: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ലക്ഷദ്വീപ്-റെഡ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി- ഓറഞ്ച്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്-യെല്ലോ. കണ്ണൂർ, കാസർഗോഡ്-ഗ്രീൻ
 • മേയ് 15:  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്- റെഡ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, ലക്ഷദ്വീപ്- ഓറഞ്ച്. തിരുവനന്തപുരം, കൊല്ലം- യെല്ലോ.
 • മേയ് 16 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്, ലക്ഷദ്വീപ്- ഓറഞ്ച്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്-യെല്ലോ.
 • മേയ് 17 : എറണാകുളം, തൃശൂർ-ഓറഞ്ച്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ലക്ഷദ്വീപ്-യെല്ലോ.പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്-ഗ്രീൻ

Read More: മത-രാഷ്ട്രീയ കൂടിച്ചേരലുകൾ ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് കാരണമായി: ലോകാരോഗ്യ സംഘടന

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

 • ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനും ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നതിനാലും തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യത കൂടുതലാണ്.
 • കേരള തീരത്തുനിന്നുള്ള മല്‍സ്യബന്ധനം പൂര്‍ണമായി നിരോധിച്ചു. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വയ്ക്കണം.
 • ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
 • ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുക. ഇടിമിന്നല്‍ സമയത്ത് പുറത്തിറങ്ങുന്നത് കര്‍ശനമായി ഒഴിവാക്കുക. കെട്ടിടങ്ങള്‍ക്ക് അകത്തോ വാഹനങ്ങള്‍ക്ക് ഉള്ളിലോ സുരക്ഷിതമായി തുടരുക.
 • മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും മുന്‍കരുതല്‍ സ്വീകരിക്കണം
 • അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവര്‍ അതിനു തയാറാവണം
 • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക
 • ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണം
 • ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയാറാക്കി വയ്ക്കണം.

കണ്‍ട്രോള്‍ റൂമുകൾ തുറന്നു

ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 0471-2476088,04712475088 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്കു സഹായത്തിനു വിളിക്കാം.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എറണാകുളത്ത് ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. ജില്ലാതല കൺട്രോൾ റൂം നമ്പറുകൾ: എമർജൻസി ഓപ്പറേഷൻസ് സെൻറർ – 1077 (ടോൾ ഫ്രീ നമ്പർ), ലാൻഡ് ഫോൺ – 0484- 24 23513മൊബൈൽ – 7902 200300വാട്ട്സ് അപ്പ് – 94000 21 077.
താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ: ആലുവ – 0484 2624052കണയന്നൂർ – 0484 – 2360704കൊച്ചി- 0484- 2215559കോതമംഗലം – 0485- 2860468കുന്നത്തുനാട് – 0484- 2522224മുവാറ്റുപുഴ – 0485- 2813773പറവൂർ – 0484- 2972817.

ആലപ്പുഴ കലക്ടറേറ്റിലും ജില്ലയിലെ എല്ലാ താലൂക്കുകളിലും24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. നമ്പറുകൾ: കലക്ടറേറ്റ്: 0477 2238630, 1077 (ടോൾ ഫ്രീ). താലൂക്ക്: ചേർത്തല- 0478 2813103. അമ്പലപ്പുഴ- 0477 2253771. കുട്ടനാട്-0477 2702221. കാർത്തികപ്പള്ളി- 0479 2412797. മാവേലിക്കര-0479 2302216. ചെങ്ങന്നൂർ- 0479 2452334.

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിലുള്ള 30 സെന്റീമീറ്ററിൽനിനിന്ന് 100 സെന്റിമീറ്ററിലേക്ക് ഉയർത്തുമെന്നു തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. 20 സെന്റിമീറ്റർ വീതം ഘട്ടംഘട്ടമായാകും ഉയർത്തുക. നിലവിൽ ഉയർത്തിയിട്ടുള്ള മൂന്നാമത്തെ ഷട്ടർ 60 സെന്റിമീറ്റർ വരെ ഉയർത്തിയശേഷമാകും രണ്ടാം ഷട്ടർ ഉയർത്തുക.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Low pressure in arabian sea may bring rain to kerala498350

Next Story
Covid 19 Highlights: ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് കെഎസ്ആർടിസി ഡ്രൈവർമാർ പരിശീലനം പൂർത്തിയാക്കിcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com