Latest News

പാലായിൽ ഭർത്താവിനു മുന്നിലിട്ട് യുവതിയെ കാമുകൻ വെട്ടിക്കൊന്നു

പിടിച്ചുമാറ്റാനെത്തിയ ഭർത്താവിനെ തളളി താഴെയിട്ടശേഷം കുഞ്ഞുമോളെ സിബി വെട്ടിവീഴ്ത്തുകയായിരുന്നു

പാലാ: കോട്ടയത്ത് പാലായിൽ ഭർത്താവിന്റെ മുന്നിലിട്ട് യുവതിയെ അയൽവാസിയായ കാമുകൻ വെട്ടിക്കൊന്നു. പാലാ കടപ്ലാമറ്റം സ്വദേശി കുഞ്ഞുമോളാണ് മരിച്ചത്. കൊലപാതകത്തിനുശേഷം കാമുകൻ സിബി ആത്മഹത്യ ചെയ്തു. അടുപ്പത്തിലായിരുന്ന ഇരുവരും തമ്മിലുളള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നു ഉച്ച കഴിഞ്ഞായിരുന്നു സംഭവം.

ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് കുഞ്ഞുമോളുടെ വീട്ടിൽ സിബിയെത്തിയത്. ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കം ഒടുവിൽ കയ്യാങ്കളിയിലേക്ക് നീങ്ങി. പിടിച്ചുമാറ്റാനെത്തിയ ഭർത്താവിനെ തളളി താഴെയിട്ടശേഷം കുഞ്ഞുമോളെ സിബി വെട്ടിവീഴ്ത്തുകയായിരുന്നു. അതിനുശേഷം സമീപത്തെ തോട്ടത്തിലേക്ക് സിബി ഓടിക്കയറി. അവിടെ വച്ച് കൈ ഞരമ്പ് മുറിച്ചശേഷം ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Lover killed women before her husband

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com