/indian-express-malayalam/media/media_files/uploads/2018/12/Tomin-thachankary.jpg)
തിരുവനന്തപുരം: കാമുകിയോടെന്ന പോലെയാണ് കെഎസ്ആർടിസിയെ സ്നേഹിച്ചതെന്ന് മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് സ്ഥാനമൊഴിഞ്ഞ ടോമിൻ ജെ തച്ചങ്കരി. വിടവാങ്ങൽ പ്രസംഗത്തിലാണ് ടോമിൻ തച്ചങ്കരി ഇക്കാര്യം പറഞ്ഞത്.
കെഎസ്ആര്‍ടിസിയെ കൂടുതലായി സ്നേഹിച്ചതുകൊണ്ടാകാം തനിക്ക് സിഎംഡി സ്ഥാനത്ത് തുടരാൻ സാധിക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകളുമായി തനിക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയിലേക്ക് വന്നത് ഭിക്ഷക്കാരനായല്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ടതെല്ലാം ചെയ്ത ശേഷമാണ് മടങ്ങുന്നതെന്നും ജീവനക്കാര്‍ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കവിത ചൊല്ലിക്കൊണ്ടാണ് തച്ചങ്കരി പ്രസംഗം തുടങ്ങിയത്. 25 വർഷത്തിനിടയിൽ ജീവനക്കാർക്ക് ആദ്യമായി സ്വന്തം വരുമാനത്തിൽ നിന്ന് ആനുകൂല്യങ്ങൾ നൽകിയതടക്കം തന്റെ നേട്ടങ്ങളെന്തൊക്കെയാണെന്ന് തച്ചങ്കരി പറഞ്ഞു.
തൊഴിലാളി യൂണിയനുകൾ ശക്തമായ സമ്മർദ്ദം ചെലുത്തിയത് കൊണ്ടാണ് തച്ചങ്കരിയെ എംഡി സ്ഥാനത്ത് നിന്ന് നീക്കിയത്. ഡിജിപി റാങ്കിലുളള തച്ചങ്കരിയുടെ സ്ഥാനത്ത് പകരം ഡിഐജി റാങ്കിലുളള എംപി ദിനേശിനെയാണ് നിയമിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.