Latest News

മുറിയില്‍ കട്ടില്‍പോലുമില്ല, സജിതയെ മറ്റെവിടെയോയാണ് താമസിപ്പിച്ചതെന്ന് റഹ്മാന്റെ മാതാപിതാക്കൾ

മൂന്ന് വര്‍ഷം മുമ്പ് വീടിന്റെ മേല്‍ക്കൂര പുതുക്കി പണിതിരുന്നു. അന്ന് റഹ്മാന്‍റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്. ഒരു കട്ടില്‍പോലും മുറിക്കകത്ത് ഇല്ലായിരുന്നു. ചെറിയ ടീ പോയ് മാത്രമാണ് ഉണ്ടായിരുന്നത്

Love, a man hides her lover in his home for ten years, missing case, Palakkad, rahiman- Sajith love story, police, ie malayalam

പാലക്കാട്: നെന്മാറയിൽ കാമുകിയെ 10 വർഷം സ്വന്തം വീട്ടിലെ മുറിയിൽ താമസിപ്പിച്ചുവെന്ന മകന്റെ വാദം തളളി മാതാപിതാക്കൾ. പാതി ചുമരുള്ള മുറിയിലാണ് റഹ്മാന്‍ താമസിച്ചത്. ആ മുറിയില്‍ വേറെയാരെങ്കിലും താമസിക്കുന്നുണ്ടെങ്കില്‍ വീട്ടുകാർക്ക് അറിയാൻ കഴിയുമെന്ന് റഹ്മാന്റെ മാതാപിതാക്കളായ മുഹമ്മദ് കരീമും ആത്തിക്കയും മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പ് വീടിന്റെ മേല്‍ക്കൂര പുതുക്കി പണിതിരുന്നു. അന്ന് റഹ്മാന്‍റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്. ഒരു കട്ടില്‍പോലും മുറിക്കകത്ത് ഇല്ലായിരുന്നു. ചെറിയ ടീ പോയ് മാത്രമാണ് ഉണ്ടായിരുന്നത്. ഈ ടീപോയ്ക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹ്മാന്‍ പറഞ്ഞത്. സജിതയെ റഹ്മാന്‍ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും മാതാപിതാക്കൾ പറഞ്ഞു.

സജിത ശുചിമുറിയിലേക്ക് പോകാന്‍ പുറത്തിറങ്ങാറുണ്ടെന്ന് റഹ്മാന്‍ പറഞ്ഞ ജനലിന്റെ അഴികള്‍ മൂന്ന് മാസം മുമ്പാണ് മുറിച്ചുമാറ്റിയത്. അതിന് മുമ്പ് അതിലൂടെ ഒരാള്‍ക്ക് പോകാന്‍ സാധിക്കില്ല.റഹ്മാന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും മകന്‍ പറയുന്നതില്‍ സത്യമില്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കി.

Read More: ‘ആ അനുഭവം പറഞ്ഞാൽ മനസിലാകില്ല, ഇപ്പോൾ സന്തോഷം’; ഒറ്റമുറിയിൽനിന്ന് ഒറ്റ മനസായി റഹ്‌മാനും സാജിതയും

അതേസമയം, സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കേരള വനിതാ കമ്മിഷന്‍ വിലയിരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി സ്ഥലത്തെത്തും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥലത്തെത്തി റഹ്മാന്റെയും സജിതയുടെയും മൊഴിയെടുക്കും.

തനിക്കൊപ്പം ഇറങ്ങി വന്ന സജിതയ്‌ക്കൊപ്പം ഒന്നും രണ്ടുമല്ല 11 വര്‍ഷമാണ് പാലക്കാട് അയിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശിയായ റഹിമാൻ സ്വന്തം വീട്ടിലെ മുറിയില്‍ മറ്റു കുടുംബാംഗങ്ങള്‍ പോലുമറിയാതെ ജീവിച്ചത്. മൂന്നു മാസം മുന്‍പ് കാണാതായ യുവാവിനെ സഹോദരന്‍ യാദൃശ്ചികമായി കണ്ടതോടെയാണു ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ പുറത്തുവന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Love story of rahiman and sajitha parents says its not true513646

Next Story
പിടിതരാതെ ഇന്ധനവില; രാജസ്ഥാനിൽ 100 രൂപ കടന്ന് ഡീസൽPetrol price, പെട്രോള്‍ വില, Diesel price, ഡീസല്‍ വില, petrol price hike, diesel price hike, ഇന്ധനവില വര്‍ദ്ധിക്കുന്നു, petrol diesel new rate, പെട്രോള്‍ ഡീസല്‍ പുതിയ നിരക്ക്, Indian Express Malayalam, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com