ആലുവ: ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഏറെ പ്രശസ്തമായ ‘ലൗവ് ലോക്ക്’ സംവിധാനം കൊച്ചിയിലും. ആലുവ മണപ്പുറം പാലത്തിലാണ് ഇത് കണ്ടെത്തിയത്. കേരളത്തില്‍ ആദ്യമായിട്ടാണ് ലൗ ലോക്ക് കണ്ടെത്തുന്നത്.

പ്രണയിക്കുന്നവർക്ക് സ്വസ്ഥമായി സമയം ചെലവഴിക്കാവുന്ന സ്ഥലമായ ആലുവ ശിവരാത്രി മണപ്പുറത്തേയ്ക്കുള്ള നടപ്പാലത്തിന്റെ ഇരുമ്പ് കൈവരിയിലാണ് ലോക്കുകള്‍ കണ്ടത്തിയത്. കൈവരിയുടെ വിവിധ ഭാഗങ്ങളിലായാണ് മൂന്ന് താഴുക്കള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ ഒരെണ്ണത്തില്‍ പരസ്​പരം പ്രണയിക്കുന്നവരുടെ പേരുകളും എഴുതിയിട്ടുണ്ട്. ഇരുമ്പ് പ്ലേറ്റിലാണ് പേരുകള്‍ കൊത്തിയിരിക്കുന്നത്.

പാരീസിലെ പോണ്ട് ദെസ് ആര്‍ട്ട് എന്ന നടപ്പാലത്തിലെ താഴ് ഉപയോഗിച്ച് ‘ലൗവ് ലോക്ക്’ ചെയ്യുന്ന രീതി ഏറെ പ്രശസ്തമാണ്. പാലത്തിന്റെ കൈവരികളില്‍ തങ്ങളുടെ പേരെഴുതിയ താഴിട്ട് പൂട്ടുകയും താക്കോല്‍ നദിയിലേക്ക് ഒഴുക്കുകയും ചെയ്യുന്നതാണ് രീതി. ‘ലൗ ലോക്കു’കളുടെ ഭാരം താങ്ങാനാകാതെ പാലത്തിന്റെ കൈവരി തകര്‍ന്ന സംഭവവുമുണ്ടായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ